സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചാക്കി പുനഃക്രമീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്. വി.എച്ച്.എസ്.ഇ സ്കുളുകളുടെ ശനിയാഴ്ചത്തെ പ്രവർത്തിദിനം ഒഴിവാക്കിയാണ് പുനഃക്രമീകരണം.
അധ്യാപകരും വിദ്യാർത്ഥികളും ഏറെ നാളായി, പ്രവര്‍ത്തി ദിനം അഞ്ചാക്കി കുറക്കാന്‍ ആവശ്യം ഉന്നയിച്ചിരുന്നു. നിലവില്‍ വി.എച്ച്.എസ്.ഇ സ്കുളുകളില്‍ തിങ്കള്‍ മുതല്‍ ശനി വരെയാണ് ക്ലാസുകള്‍. ഇത് വിദ്യര്‍ത്ഥികള്‍ക്ക് വലിയ മാനസിക സംഘർഷം സൃഷ്ടിക്കുന്നതാണെന്നാണ് ആക്ഷേപം. ഇതിനെ തുടര്‍ന്നാണ് പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി തന്നെ നിലനിർത്തി സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തിദിവസങ്ങൾ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയിൽ അഞ്ചു ദിവസമാക്കി പുനഃ:ക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.