എട്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ സെക്കന്ദരാബാദിനെയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍വ്വീസ്. ഞായറാഴ്ച നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തെ എട്ടാമത്തെ വന്ദേഭാരത് സര്‍വ്വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഒഫ് ചെയ്തത്.
“പുതിയ വന്ദേഭാരത് എക്സ്പ്രസ് തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും സംസ്‌കാരത്തെയും പൈതൃകത്തെയും തമ്മില്‍ ബന്ധിപ്പിക്കും” – പ്രധാനമന്ത്രി പറഞ്ഞു. ഇത് ടൂറിസം മേഖലയുടെയും രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്കും ജനജീവിതം സുഗമമാക്കുന്നതിനും സഹായിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സെക്കന്ദരാബാദിനും വിശാഖപട്ടണത്തിനുമിടയില്‍ എട്ട് മണിക്കൂറിനിടയിലാണ് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ആന്ധ്രാപ്രദേശിലെ വാറങ്കൽ, ഖമ്മം, വിജയവാഡ, രാജമുണ്ട്രി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍. കഴിഞ്ഞ വര്‍ഷം അവസാനം രാജ്യത്തെ ഏഴാമത്തെ സര്‍വ്വീസ് ബംഗാളില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.