രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാന നഗരിയില്‍ ഇന്ന് പുഷ്പവസന്തമെത്തും. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും കേരള റോസ് സൊസൈറ്റിയുടെയും തിരുവനന്തപുരം നഗരസഭയുടെയും സഹകരണത്തോടെയാണ് ‘നഗരവസന്തം’ സംഘടിപ്പിക്കുന്നത്. പുഷ്പോത്സവം ഇന്ന് വൈകിട്ട് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പുഷ്പോത്സവം സംഘടിപ്പിക്കുന്നത്. ആഘോഷ രാവുകള്‍ക്ക് നിറംപകരാന്‍ വൈദ്യുത ദീപങ്ങളും ഉണ്ടാകും. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും വിവിധ വകുപ്പുകളും ചേര്‍ന്നു 68 ലക്ഷം രൂപ ചിലവഴിച്ചാണ് പുഷ്പവസന്തം സംഘടിപ്പിക്കുന്നത്.
സ്പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽഎംഎസ് മുതൽ പിഎംജി വരെയും, കോർപറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയുമുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് നഗര വസന്തത്തിന്റെ ഭാഗമായി ഉദ്യാനം ഒരുക്കുന്നത്. വെള്ളയമ്പലത്തു നിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളിലും പൂന്തോട്ടങ്ങൾ കീഴടക്കും. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനവും വില്പനയും നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും അലങ്കാര മത്സ്യ പ്രദർശനം, ഫുഡ് കോർട്ട് എന്നിങ്ങനെ രാപ്പകല്‍ നഗരം ആഘോഷമാക്കാനുള്ള വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.
കനകക്കുന്നിലും നിശാഗന്ധിയിലും സൂര്യകാന്തിയിലുമായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. നാളെ (22-12-2022) വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.