Sunday, November 24, 2024

നാലുമാസം നീണ്ടുനിന്ന ഹോളിവുഡ് സമരം അവസാനിച്ചു

നാലുമാസത്തോളം ഹോളിവുഡിനെ നിശ്ചലമാക്കിയ സമരം അവസാനിച്ചു. സമരത്തിൽനിന്നും ഹോളിവുഡ് താരസംഘടനകളും പിന്മാറിയതോടെയാണ് സമരം അവസാനിച്ചത്. ഹോളിവുഡ് സ്റ്റുഡിയോകളുമായി നടന്ന ചര്‍ച്ചകള്‍ക്കുപിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായതെന്നാണ് വിവരം.

വൻകിട സ്റ്റുഡിയോകൾ, എഴുത്തുകാർക്ക്‌ മെച്ചപ്പെട്ട വേതനം നൽകണമെന്നും തങ്ങളുടെ തൊഴിലിനെ ബാധിക്കുംവിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമിതോപയോഗം പാടില്ലെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹോളിവുഡില്‍ സമരം ആരംഭിച്ചത്. റൈറ്റേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ അമേരിക്കയുടെ നേതൃത്വത്തിൽ ഹോളിവുഡ്‌ തിരക്കഥാകൃത്തുക്കൾ മെയ് രണ്ടിന് ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ജൂലൈ 14 മുതൽ അഭിനേതാക്കളും രംഗത്തെത്തുകയായിരുന്നു. പിന്നീടുനടന്ന ചര്‍ച്ചകളുടെഭാഗമായി റൈറ്റേഴ്‌സ്‌ ഗിൽഡ് സമരം അവസാനിപ്പിച്ചെങ്കിലും താരങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞദിവസം താരസംഘടനയായ സാഗ് – ആഫ്ട്രയും അലയന്‍സ് ഓഫ് പിക്ചര്‍ ആന്‍ഡ് ടി.വി പ്രൊഡ്യൂസേഴ്സും തമ്മില്‍ ചര്‍ച്ചനടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഹോളിവുഡ് താരങ്ങള്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. അടുത്ത ദിവസംതന്നെ ജോലി പുനഃരാരംഭിക്കുമെന്നും താരങ്ങള്‍ അറിയിച്ചു. അതേസമയം, ഏകദേശം ആറു ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിയ സമരം അതിന്റെ ദൈര്‍ഘ്യംകൊണ്ടും ചെലവുകൊണ്ടും ചരിത്രപരമായിരുന്നതായാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

Latest News