Wednesday, April 2, 2025

‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍’

നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്ന ഒന്നാണ് വായന. നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക്‌ കഴിയും. ഈ വായനാദിനത്തിൽ വായിക്കാവുന്ന അതിമനോഹരമായ ഒരു ഗ്രന്ഥം പരിചയപ്പെടുത്തുകയാണ്.

നോബൽ സമ്മാന ജേതാവായ ജോൺ സ്റ്റെയ്ൻബക്കിന്റെ പ്രശസ്ത നോവലാണ് ‘ദി ഗ്രേപ്‌സ് ഓഫ് റാഥ്’. പ്രസ്തുത കൃതിയുടെ മലയാള വിവർത്തനമാണ് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ’ എന്നത്. 1939ൽ പ്രസിദ്ധീകരിച്ച ദി ഗ്രേപ്‌സ് ഓഫ് റാഥിന് 1940 ലെ പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ചു. 1930കളിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് തങ്ങളുടെ നാടും വീടും വിട്ട് തൊഴിലിനായി ഒക്ലഹോമയിൽ നിന്നും കാലിഫോർണിയയിലേക്ക് പലായനം നടത്തേണ്ടി വരുന്ന അമേരിക്കൻ ജനതയുടെ ദുരിതപുർണ്ണമായ ജീവിതമാണ് ഇതിലെ ഇതിവൃത്തം. കഥാതന്തുവിന്റെ ചരിത്രപ്രാധാന്യംകൊണ്ട് അമേരിക്കൻ വിദ്യാലയങ്ങളിൽ ഏറെ വായിക്കപ്പെടുന്ന പുസ്തകമാണിത്. ‘ഓക്കി’ (ഒക്ലഹോമൻ കുടിയേറ്റ കർഷകരെ വിളിയ്ക്കുന്ന പേര്) കളുടെ കഥ പറഞ്ഞ നോവൽ ഇതുവരെ ഏകദേശം 14 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്..നോബല്‍ സമ്മാന ജേതാവായ ജോണ്‍ സ്റ്റെയ്ന്‍ബക്കിന്റെ പ്രശസ്ത നോവലാണ് ‘ദി ഗ്രേപ്‌സ് ഓഫ് റാഥ്’. പ്രസ്തുത കൃതിയുടെ മലയാള വിവര്‍ത്തനമാണ് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍’. 1939ല്‍ പ്രസിദ്ധീകരിച്ച ദി ഗ്രേപ്‌സ് ഓഫ് റാഥിന് 1940ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. 1930കളിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് തങ്ങളുടെ നാടും വീടും വിട്ട് തൊഴിലിനായി ഒക്ലഹോമയില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് പ്രയാണം നടത്തേണ്ടി വരുന്ന അമേരിക്കന്‍ ജനതയുടെ ദുരിതപുര്‍ണ്ണമായ ജീവിതമാണ് ഇതിലെ ഇതിവൃത്തം. കഥാതന്തുവിന്റെ ചരിത്രപ്രാധാന്യംകൊണ്ട് അമേരിക്കന്‍ വിദ്യാലയങ്ങളില്‍ ഏറെ വായിക്കപ്പെടുന്ന പുസ്തകമാണിത്. ‘ഓക്കി’ (ഒക്ലഹോമന്‍ കുടിയേറ്റ കര്‍ഷകരെ വിളിയ്ക്കുന്ന പേര്) കളുടെ കഥ പറഞ്ഞ നോവല്‍ ഇതുവരെ ഏകദേശം 14 മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

‘ക്രോധത്തിന്റെ മുന്തിരി’ എന്ന തലക്കെട്ട്, ബൈബിളിലെ വെളിപാട് പുസ്തകത്തിന്റെ 14:19-20 വാക്യത്തില്‍ നിന്നുള്ള ഒരു സൂചനയാണ് നല്‍കുന്നത്. അത് ഇങ്ങനെയാണ്, ‘അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേയ്ക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച് ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു’.

അമേരിക്കന്‍ സാമൂഹിക വ്യവസ്ഥയിലെ കറുത്ത ഏടുകളെ മറനീക്കി പുറത്തു കാണിക്കുകയാണ് ‘ദി ഗ്രേപ്‌സ് ഓഫ് റാഥ്’ ലൂടെ കഥാകാരന്‍. ഇതിന്റെ പരിണിതഫലമെന്നോണം പലയിടങ്ങളിലും ഈ പുസ്തകം നിരോധിക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയുമുണ്ടായി. റിയലിസ്റ്റിക് കഥാഗതിയിലൂടെ ജിപ്സികളുടെ പച്ചയായ ജീവിതം കാട്ടിത്തന്നുകൊണ്ട് കഥപറയുമ്പോള്‍ നോവലിലെ ജോഡ് ഫാമിലിക്കൊപ്പം വായനക്കാരനും കുടിയേറപ്പെടുന്നു. ‘ഗ്രേറ്റ് ഡിപ്രഷന്‍’ ( മഹാസാമ്പത്തികമാന്ദ്യം) പശ്ചാത്തലമാക്കിയ ഈ പുസ്തകം ഒരു പുസ്തക പ്രേമി ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്.

തകര്‍ന്ന സ്വപ്നങ്ങളുടേയും മോഹങ്ങളുടേയും മനുഷ്യത്വഹീനമായ നൊമ്പരങ്ങളുടേയും പാലിക്കപ്പെടാതെപോയ വാഗ്ദാനങ്ങളുടേയും അതുമല്ലെങ്കില്‍ ഇവയെല്ലാം കോര്‍ത്തിണക്കപ്പെട്ട പ്രത്യാശയുടേതുമായ തങ്കനൂല്‍, അതാണ് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍.’ അമേരിക്കന്‍ ഫിക്ഷനില്‍ ഇതിനെ വെല്ലുന്ന മറ്റ് സമകാലിക സാഹിത്യകൃതിയില്ല എന്നുതന്നെ പറയാം.

1939 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ വിവാദം സൃഷ്ടിക്കുകയും മുതലാളിത്ത വ്യവസ്ഥിതിയെ പിടിച്ചുലയ്ക്കുകയും ചെയ്ത വിശ്വസാഹിത്യ കൃതിയാണിത്. അരനൂറ്റാണ്ടിനിടയില്‍ പതിനാലു കോടിയിലധികം വിറ്റഴിഞ്ഞ പുസ്തകം മുപ്പതു ഭാഷകളിലധികം വിവര്‍ത്തനം ചെയ്യപ്പെട്ടു. ഒരു പറ്റം കുടിയേറ്റക്കര്‍ഷകരുടെ തീവ്രാനുഭവങ്ങളുടെ പച്ചയായ ആവിഷ്‌ക്കാരമാണിതില്‍. ഓക്ലഹോമയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ അനുഭവിച്ച യാതനയും, അപമാനവും, അപകര്‍ഷതയും, അരക്ഷിതത്വവും, അതിദാരിദ്ര്യവുമാണ് വായനക്കാരന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നതും, നീറ്റുന്നതും.

 

Latest News