Monday, April 21, 2025

ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ധാക്കി ഹൈക്കോടതി

മാനന്തവാടി നഗരസഭക്ക് കീഴിലുള്ള താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി റദ്ധാക്കി കേരളാ ഹൈക്കോടതി. ആയുഷ് ഹോമിയോപ്പതിയിലെ താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിയാണ് കോടതി റദ്ധാക്കിയത്. ജസ്റ്റിസ് അനു ശിവരാമന്‍റേതാണ് വിധി.

“ജീവനക്കാരെ പിരിച്ചു വിടുന്നതിന് മുന്‍പ് നോട്ടീസ് നൽകണം. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ ജോലിക്കാരെ പിരിച്ചുവിടാവു” കോടതി പറഞ്ഞു. മാനന്തവാടി നഗരസഭയുടെ കീഴിലുള്ള ആയുഷ് ഹോമിയോപ്പതിയിലെ താൽകാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Latest News