Wednesday, November 27, 2024

42 യുക്രേനിയന്‍ കുട്ടികളെ യുദ്ധമുഖത്തു നിന്നും രക്ഷിച്ച് ഇറ്റാലിയൻ കാരിത്താസ് സംഘടന

ഇറ്റാലിയൻ എപ്പിസ്കോപ്പയുടെ പിന്തുണയോടെ യുക്രൈൻ യുദ്ധമുഖത്തു നിന്നും യുക്രേനിയൻ വംശജരായ 42 കുട്ടികളെ കാരിത്താസ് സംഘടന ഇറ്റലിയിൽ എത്തിച്ചു. റഷ്യൻ അധിനിവേശ പശ്ചാത്തലത്തിൽ, യുദ്ധഭീതിയിൽ നിന്നകന്ന് ഏതാനും ദിവസങ്ങൾ സമാധാനത്തോടെ കഴിയാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരിത്താസിന്റെ ഈ മുന്നേറ്റം.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പം അവരെ പരിചരിക്കുന്നവരടക്കം 80 പേരടങ്ങുന്ന സംഘത്തിന് സെനിഗലിയ, അസ്കോളി പിസെനോ, മസെറാറ്റ എന്നീ രൂപതകൾ സ്വാഗതം നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഈ കുട്ടികൾ നിക്കോപോൾ ഡിനിപ്രോപെട്രോവ്സ്കിലെ ക്രൈവി റിഹ് എന്നീ നഗരങ്ങളിൽ നിന്നാണ് എത്തിയിട്ടുള്ളത്. ഈ മുന്നേറ്റത്തിന് യുക്രൈനിലെ അപ്പോസ്‌തോലിക് ന്യൂൺഷിയേച്ചറും തന്റെ പിന്തുണയുണ്ട്.

2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ കാരിത്താസ് മുന്നോട്ടുവച്ച അഭ്യർഥന പരിഗണിച്ചാണ് കുട്ടികൾക്ക് സമാധാനപരമായ അന്തരീക്ഷം ഒരുക്കാൻ ഇറ്റാലിയൻ കാരിത്താസ് മുൻകൈയെടുത്തത്. പിരിമുറുക്കങ്ങളുടെയും മാനസികസമ്മർദങ്ങളുടെയും നടുവിൽ കഴിയുന്ന കുട്ടികൾക്ക് അല്പം ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് കാരിത്താസ് ഇറ്റലി ഈ ശ്രമങ്ങളിലൂടെ. തങ്ങളുടെ അവസ്ഥകൾ മനസ്സിലാക്കി അല്പം ആശ്വാസമേകാനുള്ള ശ്രമങ്ങളിൽ ഈ കുട്ടികളും തങ്ങളുടെ കൃതജ്ഞത അർപ്പിക്കുന്നു.

Latest News