Monday, November 25, 2024

ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേല്‍ സൈന്യത്തിനൊപ്പം കുക്കി വംശജരും

ഹമാസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ റിസര്‍വ് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തി ഇസ്രയേല്‍. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ 206 കുക്കി വംശജരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്‌സില്‍ സ്ഥാനം പിടിച്ചത്. ഇസ്രായേലിന്റെ ജൂത പാരമ്പര്യം ഉള്ളവരോടുള്ള ഒപ്പണ്‍ഡോര്‍ പോളിസിയുടെ ഭാഗമായാണ് ഇവര്‍ ഇസ്രായേലിലെത്തിയത്.

5000-ത്തോളം കുക്കി പാരമ്പര്യം ഉള്ളവര്‍ ഇസ്രായേലിലെ ഡെറോട്ട് എന്ന നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ ഹമാസിനെതിരെ പോരാടാന്‍ സന്നദ്ധരായവരെ റിസര്‍വ് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഹമാസിനെതിരെ തിരിച്ചടിക്കല്‍ കടുപ്പിച്ച സാഹചര്യത്തിലാണ് ഇസ്രയേല്‍ മിലിറ്ററി കുക്കി വംശജരുള്‍പ്പടെയുള്ള 3,60,000 റിസര്‍വ് ഫോഴ്‌സിനെക്കൂടി യുദ്ധമുന്നണിയിലെത്തിച്ചത്.

നേരത്തെ, തങ്ങളുടെ 73-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇസ്രയേല്‍ റിസര്‍വ് ഫോഴ്‌സിലെ അംഗവും മണിപ്പൂരില്‍ വേരുകളുള്ളയാളുമായ നദിവ് ഖാട്ടോയെ ആദരിച്ചിരുന്നു. ഇസ്രയേലിലെ കുകി വംശജര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ഇന്ത്യന്‍ ജൂതന്മാരുടെ കൂട്ടായ്മ ബ്‌നെ മെനാഷെ ചെയര്‍മാന്‍ ലാലം ഹാങ്ഷിങ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest News