അമേരിക്കയിലെ മേരിലാന്‍ഡില്‍, ഇന്ത്യയുടെ ഭരണഘടനാശില്പിയായ ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിമനിര്‍മ്മാണം പുരോഗമിക്കുന്നു. സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി എന്നു പേരിട്ടിരിക്കുന്ന പ്രതിമ, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ അംബേദ്കര്‍ പ്രതിമ കൂടിയാണ് മേരിലാന്ഡിലേത് എന്ന പ്രത്യേകതയും സ്റ്റാച്യൂവിനുണ്ട്.
അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദിനമായ ഒക്ടോബര്‍ 14നാണ് ഏകദേശം 19 അടി ഉയരമുള്ള അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ഇന്ത്യയിലെ സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യുണിറ്റി നിര്‍മ്മിച്ച റാം സുതാറാണ് അംബേദ്കര്‍ പ്രതിമയുടെ ശില്പി. മനുഷ്യാവകാശത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകരാനാണ് പ്രതിമ നിര്‍മ്മിച്ചതെന്ന് എ.ഐ.സി വ്യക്തമാക്കി.
സ്റ്റാച്യൂ ഓഫ് യുണിറ്റി അനാച്ഛാദനം ചെയ്യുന്ന ഒക്ടോബര്‍ 14ന് ലോകമെമ്പാടുമുള്ള അംബേദ്കര്‍ ചിന്തകര്‍ വരുമെന്ന് പ്രതിക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.