Friday, April 18, 2025

2015 നു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയത് മിഡിൽ ഈസ്റ്റിൽ

2015 നു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ (91%) നടപ്പാക്കിയത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ചൈന, ഉത്തര കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമല്ല. സുരക്ഷ മെച്ചപ്പെടുത്തുന്നതിന് എന്നുള്ള വ്യാജേന, ചൂഷണം ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി പല രാജ്യങ്ങളും ഭരണകൂടങ്ങളും വധശിക്ഷയെ ഉപയോഗിക്കുന്നു.

2024 ൽ ലോകമെമ്പാടും നടന്ന വധശിക്ഷകളുടെ 91 ശതമാനവും ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ്. 2015 നു ശേഷമുള്ള ഏറ്റവും ഉയർന്ന ആഗോള കണക്കാണിത്. ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പിലാക്കുന്ന മേഖലയായി മിഡിൽ ഈസ്റ്റാണ് മുന്നിൽ. വിമർശനാത്മക ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനും വിയോജിപ്പുകളും പ്രകടനങ്ങളും അടിച്ചമർത്താനും ന്യൂനപക്ഷങ്ങളെയും വംശീയവിഭാഗങ്ങളെയും ലക്ഷ്യംവയ്ക്കാനും സർക്കാരുകളുടെയും ഭരണകൂടങ്ങളുടെയും കൈകളിലെ ഒരു ‘ആയുധമായി’ വധശിക്ഷ മാറുന്നു.

മിഡിൽ ഈസ്റ്റിലെ റെക്കോർഡ്

15 വ്യത്യസ്ത രാജ്യങ്ങളിലായി വധശിക്ഷകൾ 1,518 ആയി ഉയർന്നുവെന്ന് ‘ഡെത്ത് സെന്റൻസ് ആൻഡ് എക്സിക്യൂഷൻസ് 2024’ റിപ്പോർട്ട് വിശദീകരിക്കുന്നു. 2015 നു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ലോകത്തിലെ ഏറ്റവും വലിയ ഭരണകൂട കൊലപാതക രാജ്യമായി തുടരുന്ന ചൈനയിലും, വധശിക്ഷ വ്യാപകമായി ഉപയോഗിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഉത്തര കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിലും ഓരോ വർഷവും കൊല്ലപ്പെടുന്നതായി കരുതപ്പെടുന്ന ആയിരക്കണക്കിന് ആളുകളുടെ എണ്ണം ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ, പലസ്തീനിലും സിറിയയിലും തുടരുന്ന പ്രതിസന്ധികൾ മൂലം കൃത്യമായ കണക്കുകളും ലഭ്യമായില്ല.

മധ്യ പൗരസ്ത്യമേഖലയുടെ ചിത്രം നോക്കുമ്പോൾ, അറിയപ്പെടുന്ന വധശിക്ഷകളുടെ മൊത്തത്തിലുള്ള വർധനവ് ഉണ്ടായത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ്. മൂന്നു രാജ്യങ്ങളും ചേർന്ന് ആകെ 1,380 വധശിക്ഷകൾ നടപ്പാക്കി. ബാഗ്ദാദ് ഈ എണ്ണം നാലിരട്ടിയാക്കി (16 ൽ നിന്ന് 63 ആയി), സൗദി അറേബ്യയിലും കണക്കുകൾ ഇരട്ടിയായി (172 ൽ നിന്ന് 345 ആയി), ഇറാൻ മുൻവർഷത്തെക്കാൾ 119 പേരെ കൂടുതൽ തൂക്കിലേറ്റി (കുറഞ്ഞത് 853 ൽ നിന്ന് 972 ആയി). ഇത് അറിയപ്പെടുന്ന എല്ലാ വധശിക്ഷകളുടെയും 64 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News