Tuesday, November 26, 2024

മാലിയിൽ നിന്നും കാണാതായ വൈദികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി സംശയം

‘വൈറ്റ് ഫാദേഴ്‌സ്’ എന്നറിയപ്പെടുന്ന മിഷനറീസ് ഓഫ് ആഫ്രിക്കയുടെ റോമിലെ ജനറൽ കൂരിയ, മാലിയിൽ നിന്നുള്ള ഫാ. ഹാൻസ്-ജോക്കിം ലോഹ്രെയെ കാണാതായതായി റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായതാണ് സംശയം. അവർ ഫാ. ഹാൻസിനെ തട്ടിക്കൊണ്ടുപോയതാണോ എന്നതിനെ കുറിച്ചും ഏത് ഗ്രൂപ്പാണ് അത് ചെയ്തതെന്നും ഇതുവരെ അറിവായിട്ടില്ല എന്നു ജനറൽ കൂരിയ വെളിപ്പെടുത്തി.

“ഹാ-ജോ” എന്നറിയപ്പെടുന്ന ഫാ. ഹാൻസ്-ജോക്കിം, 30 വർഷത്തിലേറെയായി മാലിയിൽ ശുശ്രൂഷ ചെയ്യുകയാണ്. 65 കാരനായ അദ്ദേഹം ഇസ്ലാമിക്-ക്രിസ്ത്യൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഫിക്) ജോലി ചെയ്യുകയാണ്. കൂടാതെ ഹംദല്ലേ ഫെയ്ത്ത് ആൻഡ് മീറ്റിംഗ് സെന്ററിന്റെ ഉത്തരവാദിത്വവുമുണ്ട് അദ്ദേഹത്തിന്. “ഞായറാഴ്‌ച കുർബാനയ്‌ക്കായി അദ്ദേഹത്തിന് കലാബൻ കൂറയിലെ കമ്മ്യൂണിറ്റിയിലേക്ക് പോകേണ്ടിവന്നു, അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല,” -അദ്ദേഹത്തിന്റെ സന്യാസ സമൂഹം വെളിപ്പെടുത്തി.

ജർമ്മനിയിൽ നിന്നുള്ള ഫാ. ഹാൻസ്-ജോക്കിമിന്റെ കാർ തലസ്ഥാനമായ ബമാകോയിലെ ഐഎഫ്ഐസിക്ക് സമീപം കണ്ടെത്തി. കാറിനരികിൽ നിന്ന് അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കുരിശും കണ്ടെത്തി. യുഎൻ ദൗത്യത്തിന്റെ ഭാഗമായി ജർമ്മൻ സൈന്യത്തിന് മാലിയിൽ 1,200 സൈനികർ ഉള്ളതിനാൽ, ആക്രമണകാരികൾ വൈദികനെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു. ഫ്രാൻസിൽ നിന്നും ഗ്രേറ്റ് ബ്രിട്ടനിൽ നിന്നും ഉള്ള സൈനികർ പോയതിനുശേഷവും മാലിയിൽ ഇപ്പോഴും സൈനികരുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ജർമ്മനി.

മാലിയിൽ അൽ ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്ഐഎസ്) ബന്ധമുള്ള നിരവധി ജിഹാദി ഗ്രൂപ്പുകളുണ്ട്. അവർ വിവിധ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടത്തിയിട്ടുണ്ട്.

Latest News