മൂന്നുവര്‍ഷത്തിനു ശേഷം ആദ്യമായി കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിലെത്തി. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളാണ് പൂജ്യത്തിലെത്തിയത്. ഇതിനു മുൻപ് 2020 മെയ് ഏഴിന് പ്രതിദിന കോവിഡ് കേസ് പൂജ്യം തൊട്ടിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പങ്കുവച്ചിരിക്കുന്ന കണക്കുകളനുസരിച്ചാണ് കേസുകള്‍ പൂജ്യമായത്. ഈ മാസം ഒന്നാം തീയതി 12 പേർക്കും രണ്ടാം തീയതി മൂന്നു പേർക്കും മൂന്നാം തീയതി ഏഴു പേർക്കും നാലാം തീയതി ഒരാൾക്കുമായിരുന്നു കോവിഡ് സ്ഥികരീകരിച്ചത്. ജൂലൈ അഞ്ചാം തീയതിയിലെ കണക്കുകൾ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്. നിലവിൽ സംസ്ഥാനത്ത് 1033 ആക്റ്റീവ് കോവിഡ് രോഗികളാണുള്ളത്.