യുക്രൈനിലെ അധിനിവേശം റഷ്യ ഉടന്‍ നിര്‍ത്തണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. റഷ്യയുടെ നടപടിയില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ കോടതിയുടെ ജഡ്ജിമാരില്‍ 13 പേരും റഷ്യയ്‌ക്കെതിരെ നിലപാട് എടുത്തു. രണ്ടു പേര്‍ മാത്രമാണ് വിരുദ്ധമായ സമീപനം സ്വീകരിച്ചത്.
റഷ്യന്‍ പിന്തുണയോടെ യുക്രൈനില്‍ അധിനിവേശം തുടരുന്ന സൈന്യങ്ങളേയും നിയന്ത്രിക്കണമെന്നും നീതിന്യായ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് റഷ്യ നടപ്പാക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പക്ഷേ റഷ്യ കോടതി വിധി നടപ്പാക്കാനുള്ള സാധ്യതകള്‍ വിരളമാണ്.
അതേസമയം നീതിന്യായ കോടതിയുടെ ഉത്തരവിനെ യുക്രൈന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. അതിനിടെ സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. യുഎസും കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.