Sunday, November 24, 2024

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 6,000 കുട്ടികളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർപാപ്പ

നവംബർ ആറിന് ലോകത്തിലെ 56 രാജ്യങ്ങളിൽ നിന്നുള്ള 6,000 കുട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ. പരിപാടിയുടെ വിശദാംശങ്ങൾ ഒക്ടോബർ 17-ന് പ്രസിദ്ധീകരിച്ചു. 56 രാജ്യങ്ങളിൽ നിന്നുള്ള ഏഴിനും 12-നും ഇടയിൽ പ്രായമുള്ള 6,000 കുട്ടികളുമായിട്ടാണ് പാപ്പാ കൂടിക്കാഴ്ച നടത്തുന്നത്.

ലോകത്തിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ നവംബർ ആറിന് ഉച്ചകഴിഞ്ഞ് ഫ്രാൻസിസ് മാർപാപ്പപ്പായെ കാണും. പങ്കെടുക്കുന്നവരിൽ കുടിയേറ്റക്കാരുടെ കുട്ടികളും മാനുഷിക ഇടനാഴികളിലൂടെ എത്തുന്ന കുട്ടികളുടെ അഭയാർത്ഥികളും ഉണ്ടാകും. സമാധാനവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ഈ പരിപാടിയെക്കുറിച്ച് മാർപ്പാപ്പ തന്നെയാണ് പ്രഖ്യാപിച്ചത്.

“പ്രിയപ്പെട്ട കുട്ടികളേ, നിങ്ങളിൽ നിന്നും പഠിക്കാൻ ഞാനും കാത്തിരിക്കുന്നു. ബന്ധങ്ങളിലെ സുതാര്യതയും അപരിചിതരായവരെ സ്വയമേവ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചും എല്ലാ സൃഷ്ടികളോടുമുള്ള ബഹുമാനത്തെക്കുറിച്ചും പഠിക്കുക.” – ഒക്‌ടോബർ ഒന്നിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപാപ്പ പറഞ്ഞു.

Latest News