Sunday, November 24, 2024

പ്രതിഷേധം ഫലം കണ്ടു: ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് സുരക്ഷ ശക്തമാക്കി

ഇന്ത്യയുടെ പ്രതിഷേധത്തിനു പിന്നാലെ ഖാലിസ്ഥാനി പ്രതിഷേധക്കാരെ തടയാൻ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് സുരക്ഷ ശക്തമാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇത് സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖാലിസ്ഥാനി പ്രതിഷേധക്കാരെ നേരിടാന്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്തു പോലീസിനെ വിന്യസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. .

കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരെ പഞ്ചാബിൽ നടക്കുന്ന വിഷയങ്ങളിൽ പ്രതിഷേധിച്ച് അനുഭാവികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ജനല്‍ തല്ലിത്തകര്‍ക്കുകയും ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന സാഹചര്യവും ഉണ്ടായി.

ആക്രമണത്തെത്തുടർന്ന് ഇന്ത്യ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതിനോ, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനോ യുകെ തയ്യാറായിരുന്നില്ല. വിഷയത്തിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിയിലും പരിസരത്തും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഇന്ത്യ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് സുരക്ഷ ശക്തമാക്കിയതായുള്ള വിഡിയോകൾ പ്രചരിക്കുന്നത്.

Latest News