Wednesday, November 27, 2024

ഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള 54 ലക്ഷത്തോളം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ഡല്‍ഹിയില്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള 54 ലക്ഷത്തില്‍ അധികം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. ഓട്ടോറിക്ഷകള്‍, ക്യാബുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് നഷ്ടമായത്. ഡല്‍ഹി ഗതാഗത വകുപ്പ് ഔദ്യോഗിക കണക്കുകള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 27 വരെയുള്ള കണക്കുകളാണിത്.

2018 ല്‍ സുപ്രീം കോടതി ഡല്‍ഹിയില്‍ യഥാക്രമം 10 ഉം 15 ഉം വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും പെട്രോള്‍ വാഹനങ്ങളും നിരോധിച്ചിരുന്നു. ഉത്തരവ് ലംഘിച്ച് ഓടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും വ്യക്തമാക്കിയിരുന്നു.

ഗതാഗത വകുപ്പ് മാര്‍ച്ച് 29 ന് കാലഹരണപ്പെട്ട വാഹനങ്ങള്‍ സ്‌ക്രാപ്പിംഗിന് നേരിട്ട് അയയ്ക്കുന്നതിനുള്ള ഒരു പദ്ധതിയും ആരംഭിച്ചു. പ്രതിദിനം 100 വാഹനങ്ങള്‍ എടുക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി, ഡിപ്പാര്‍ട്ട്മെന്റിന്റെ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ തിരഞ്ഞെടുത്ത സ്ഥലത്ത് തീവ്രമായ സെര്‍ച്ച് നടത്തുന്നുണ്ട്.

 

Latest News