ലോകത്തെ ആറ് ധനിക രാഷ്ട്രങ്ങളില്‍ ഒന്നായ യു.കെ യില്‍ കഴിഞ്ഞ വര്‍ഷം ഏഴിലൊരാള്‍ പട്ടിണിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ഫുഡ് ചാരിറ്റി ബാങ്കായ ട്രസ്റ്റല്‍ ട്രസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
പണപ്പെരുപ്പത്തെ തുടര്‍ന്ന് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള പട്ടിണിയാണ് ഇതെന്നും റിപ്പോർട്ട് പറയുന്നു.
സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ രാജ്യത്ത് 1.13കോടി പേർക്ക് ഭക്ഷണം കഴിക്കാൻ പണമില്ലാത്ത നിലയിലെത്തി എന്നാണ്. ഇത് സ്കോട്ട്ലണ്ടിന്റെ ആകെ ജനസംഖ്യയുടെ ഇരട്ടിയിൽ കൂടുതലാണ്. 71% ജനങ്ങളും പണപ്പെരുപ്പത്തെ തുടർന്ന് വിശന്നു കഴിയുകയാണെന്നും റിപ്പോർട്ട് പറയുന്നു.
യു.കെയുടെ വിവിധ ഭാഗങ്ങളിലായി പാവങ്ങള്‍ക്ക് സൗജന്യ ഭക്ഷണപ്പൊതി നല്കുന്ന 1300 ബാങ്കാണ് ട്രസ്റ്റല്‍ ട്രസ്റ്റിനുള്ളത്. മാര്‍ച്ചുവരെ 30 ലക്ഷം പൊതിയാണ് സംഘടന നല്‍കിയത്. മുൻ വര്‍ഷം വിതരണം ചെയ്തതിനേക്കാൾ 37 ശതമാനം കൂടുതലാണ് ഇത്. അഞ്ചു വര്‍ഷം മുമ്പ് നല്‍കിയിരുന്നതിനേക്കാള്‍ ഇരട്ടിയിലും അധികമാണ് ഇതെന്നും ട്രസ്റ്റ് വ്യക്തമാക്കി.
പണപ്പെരുപ്പം രൂക്ഷമായതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബ്രിട്ടന്. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതോടെ ജീവിക്കാന്‍ ആവശ്യമായ കൂലി ആവശ്യപ്പെട്ട് പ്രതിരോധം ഉള്‍പ്പെടെ സമസ്ത മേഖലയിലേയും ജീവനക്കാര്‍ സമരത്തിലാണ്.