അടുത്ത 30 വർഷത്തിനുള്ളിൽ ജപ്പാനിൽ ഒരു ‘മെഗാ ഭൂകമ്പം’ തന്നെ സംഭവിക്കാനുള്ള സാധ്യത 80 ശതമാനത്തിലേറെയായി ഉയർന്നതായി കണ്ടെത്തി ഗവൺമെന്റിന്റെ ഭൂകമ്പ അന്വേഷണസമിതി. റിക്ടർ സ്കെയിലിൽ എട്ട് അല്ലെങ്കിൽ അതിലധികമോ തീവ്രതയുള്ള ഭൂകമ്പത്തെയാണ് ഒരു മെഗാ ഭൂകമ്പമായി നിർവചിച്ചിരിക്കുന്നത്. ഇത് അസാധാരണമായ വിനാശങ്ങളും സുനാമിയുമുണ്ടാകാനുള്ള സാധ്യതയും ഉണ്ടാക്കുന്നു.
ജപ്പാനിലെ പസഫിക് തീരത്തിനടുത്തുള്ള 800 കിലോമീറ്റർ നീളമുള്ള കടലിനടിയിലുള്ള നങ്കായ് ട്രൂവിലാണ് ജപ്പാനിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതാപ്രദേശം. കഴിഞ്ഞ വർഷം ജനുവരി ഒന്നിന് ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയിലുണ്ടായ ഭൂകമ്പത്തിന് ഒരു വർഷം കഴിഞ്ഞു. നിരവധി വർഷങ്ങളായി പ്രദേശത്ത് വലിയ ഭൂകമ്പങ്ങൾ ആവർത്തിച്ചുണ്ടായിട്ടുണ്ട്.