ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ പങ്കെടുക്കില്ലെന്ന് ക്രെംലിന്‍. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലും പുടിന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല.
ജി-20 ഉച്ചകോടി ഇന്ത്യയില്‍ സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് പുടിനെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് നേരത്തെ പുറപ്പെടുവിച്ചിരുന്നു. യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പുടിനെതിരെ രാജ്യാന്തര കോടതി നടപടി സ്വീകരിച്ചത്.
അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉച്ചകോടിക്കായി വിദേശത്തേക്കു യാത്ര ചെയ്യുന്നത് അറസ്റ്റിലേക്ക് നയിച്ചേക്കുമോ എന്നാണ് റഷ്യയുടെ ആശങ്ക. ഇതേ തുടര്‍ന്നാണ് ജി-20 ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പുടിന്‍ തീരുമാനിച്ചതെന്നാണ് വിവരം. അതേസമയം, പുടിനെതിരായ യുദ്ധക്കുറ്റങ്ങള്‍ ക്രെംലിന്‍ പൂര്‍ണ്ണമായി നിഷേധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജോഹ്ന്നാസ്ബര്‍ഗില്‍ വച്ചു നടന്ന ബ്രിക്സ് ഉച്ചകോടിയിലും പുടിന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ ലിങ്ക് വഴിയായിരുന്നു പുടിന്‍ സമ്മേളനത്തില്‍ സാന്നിധ്യം അറിയിച്ചത്.