ഒരു പതിറ്റാണ്ടിലേറെയായി സിറിയയിലെ ആഭ്യന്തരയുദ്ധം മൂലം മരണവും നാശവും വിതച്ച പ്രദേശത്ത് പ്രതീക്ഷയുടെ അഭയകേന്ദ്രമായി അലപ്പോയിലെ സലേഷ്യൻ ഹൗസ്. 13 വർഷത്തിലേറെയായി സിറിയയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘർഷം നവംബർ അവസാനത്തോടെ ജിഹാദിസ്റ്റ് ഗ്രൂപ്പായ ഹയാത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച് ടി എസ്) പുതിയ ആക്രമണത്തോടെ രൂക്ഷമായി. ഇത് 24 വർഷമായി അധികാരത്തിലിരുന്ന പ്രസിഡന്റ് ബഷാർ അൽ-അസാദിന്റെ പതനത്തിലേക്കു നയിച്ചു.
സംഘർഷത്തിനുമുമ്പ് ക്രിസ്ത്യൻ സാന്നിധ്യമുണ്ടായിരുന്ന അറബ് ലോകത്തെ മൂന്നാമത്തെ വലിയ നഗരമായിരുന്നു അലപ്പോ. ഇന്ന് ഇവിടെയുള്ള ക്രിസ്ത്യൻ സമൂഹം മൂന്നുലക്ഷത്തിൽ നിന്ന് മുപ്പത്തിനായിരത്തിൽതാഴെ ആളുകളിലേക്ക് ചുരുങ്ങി. ഈ സാഹചര്യത്തിലും സലേഷ്യൻ ഹൗസ് യുവാക്കൾക്ക് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മരുപ്പച്ചയാണ്.
അലപ്പോയിലെ ഡോൺ ബോസ്കോ ഹൗസിൽ വിദ്യാഭ്യാസം, വ്യക്തിഗത വളർച്ച, യുവജനങ്ങളുടെ സുവിശേഷവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നൽകിവരുന്നു.