Sunday, November 24, 2024

ജിദ്ദയില്‍ പുതിയ നഗരം നിര്‍മ്മിക്കാനൊരുങ്ങി സൗദി ഭരണകൂടം

സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദയില്‍ 11 കിലോമീറ്റര്‍ വലിപ്പത്തില്‍ പുതിയ നഗരം നിര്‍മ്മിക്കാനൊരുങ്ങുന്നു. സൗദി പബ്ലിക് ഇന്‍വെസ്റ്റ് മെന്‍റ് ഫണ്ടിനു കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ റോഷന്‍ ഗ്രൂപ്പിന്‍റേതാണ് പ്രഖ്യാപനം. പുതിയ വാണിജ്യ നഗരം മറാഫി എന്ന് അറിയപ്പെടുമെന്നും പ്രഖ്യാപനമുണ്ട്.

ഒരു കൃത്രിമ കനാല്‍ സൃഷ്ടിച്ച് അതിന്‍റെ കരയില്‍ വാണിജ്യ നഗരം നിര്‍മ്മിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ജിദ്ദ നഗരത്തിന്‍റെ ഭൂപ്രകൃതി വികസിപ്പിക്കുക്കയും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ-വാണിജ്യ നഗരമാക്കി മറാഫിയെ മാറ്റാനുമാണ് പദ്ധതി. നഗരത്തെ ആഗോള വാണിജ്യ കേന്ദ്രമാക്കാനും സൗദി പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.

ഏകദേശം 1,30,000 ല്‍ അധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ നഗരമെന്നാണ് വിവരം. പൊതു വിനോദ-പാര്‍പ്പിടകെട്ടിടങ്ങളും പദ്ധതിക്കു കീഴില്‍ നിര്‍മ്മിക്കുന്നുണ്ട്. നഗരത്തോടു ചേര്‍ന്നുള്ള കൃത്രിമ കനാല്‍ ചിക്കാഗോ, സ്റ്റോക്ഹോം, ഹാംബര്‍ഗ് എന്നിവിടങ്ങളിലെ ജലാശയങ്ങളോട് സാമ്യം ഉള്ളതായിരിക്കും. ഇത്തരത്തില്‍ സൗദിയിലുള്ള ആദ്യ കനാല്‍ കൂടിയാണ് മറാഫിയിലേത്.

Latest News