ഹമാസിനെതിരായ യുദ്ധത്തിന്റെ രണ്ടാംഘട്ടം ഇസ്രയേല്‍ സൈന്യം ആരംഭിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശത്രുവിനെ താഴെനിന്നും മുകളില്‍നിന്നും നേരിടുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു; ഇത് ദൈര്‍ഘ്യമേറിയതും കഠിനവും ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
“ശത്രുവിനെ താഴെനിന്നും മുകളില്‍നിന്നും നേരിടും. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടില്‍നിന്ന് ഇസ്രയേല്‍ ഒരിഞ്ചുപോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനികനടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ ഞങ്ങള്‍” – നെതന്യാഹു ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വാര്‍ത്താസമ്മേളനം.
അതേസമയം, ഹമാസിനെ നശിപ്പിക്കുന്നതിനായി അവരുടെ ഭൂഗര്‍ഭതുരങ്കങ്ങള്‍ തകര്‍ക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ഇതുസംബന്ധിച്ച് പ്രതിരോധസേന സമൂഹമാധ്യമത്തില്‍ പോസ്റ്റും പങ്കുവച്ചു. ഗാസയിലെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും പള്ളികള്‍ക്കും വീടുകള്‍ക്കുംതാഴെ ഹമാസ് ഭീകരമായ അധോലോകമാണ് ഒരുക്കിയിരിക്കുന്നത്. ഇത് തകര്‍ക്കാതെ ഹമാസിനെ തകര്‍ക്കാന്‍ കഴിയില്ല. അതിനായുള്ള ശ്രമമാണ് ഇനിയെന്നും ഇസ്രയേല്‍ പോസ്റ്റില്‍ പറയുന്നു. ഹമാസ് ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഭീകരര്‍ തുരങ്കങ്ങളില്‍ യുദ്ധത്തിന് തയ്യാറാകുന്നതും മറ്റും ദൃശ്യങ്ങളില്‍ കാണാനാകും.