പേപ്പട്ടികളെ കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം. പേപ്പട്ടികളേയും അക്രമകാരികളായ തെരുവ് നായകളേയും കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഇതിനുള്ള അപേക്ഷയും കോടതിയില്‍ ഫയല്‍ ചെയ്തു. പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തെരുവുനായകളെ കൊല്ലാന്‍ അനുമതി വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടുതലായ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി വാക്സിനേഷന് നടപ്പാക്കി വരികയാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.