Sunday, November 24, 2024

ഹോ​ളി​വു​ഡ് എ​ഴു​ത്തു​കാ​രുടെ സമരം അവസാനിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഴുത്തുകാരുടെ സംഘടനയായ റൈ​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് അ​മേ​രി​ക്ക (ഡ​ബ്ല്യു.​ജി.​എ) ആഹ്വാനം ചെയ്ത സമരം അവസനിച്ചു. അഞ്ചു മാസമായി തുടരുന്ന സമരമാണ് ഡ​ബ്ല്യു.​ജി.​എ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. മേ​യ് ര​ണ്ടിനായിരുന്നു എ​ഴു​ത്തു​കാ​രു​ടെ സ​മ​രം ആ​രം​ഭി​ച്ച​ത്.

ശ​മ്പ​ള വ​ർ​ധ​ന, നി​ർ​മി​ത ബു​ദ്ധി​യു​ടെ ഉ​പ​​യോ​ഗം സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ഴു​ത്തു​കാ​ർ സ​മ​രം ആരംഭിച്ചത്. ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കി​ടെ ഹോ​ളി​വു​ഡി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും നീ​ണ്ട സ​മരമായിരുന്നു ഇത്. ജൂ​ലൈ 13ന് ​താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ സ്ക്രീ​ൻ ആ​ക്ടേ​ഴ്സ് ഗി​ൽ​ഡും ഡ​ബ്ല്യു.​ജി.​എയ്ക്ക് ഒപ്പം സമരത്തില്‍ പങ്കുചേര്‍ന്നു. എന്നാല്‍ സമരം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഡ​ബ്ല്യു.​ജി.​എയുടെ പിന്മാറ്റം.

വേ​ത​ന വ​ർ​ധ​ന​യും നി​ർ​മി​ത ബു​ദ്ധി​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്ന ​മൂ​ന്നു​വ​ർ​ഷ​ത്തെ ക​രാ​ർ അം​ഗീ​ക​രി​ക്ക​ണോ​യെന്ന് ​സം​ഘ​ട​ന​യി​ലെ 11,500 അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ക്കുമെന്നും ഡ​ബ്ല്യു.​ജി.​എ അറിയിച്ചിട്ടുണ്ട്. അതേസമയം,ഡ​ബ്ല്യു.​ജി.​എ സമരത്തില്‍ നിന്നും പിന്മാറിയെങ്കിലും താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന സ​മ​രം പി​ൻ​വ​ലി​ക്കാ​ത്ത​തി​നാ​ൽ ഹോ​ളി​വു​ഡ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്താ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. സ​മ​രം​മൂ​ലം അ​മേ​രി​ക്ക​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ​ക്ക് 500 കോ​ടി ഡോ​ള​റി​​ന്‍റെ നഷ്ടവും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

Latest News