സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതിയുടെ ഉത്തരവ്. നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
“പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റിന്റെ റെ ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരിനു മാത്രമാണ് നിരോധനം ഏര്‍പ്പെടുത്താന്‍ അധികാരമുള്ളത്; സംസ്ഥാനത്തിന് അല്ല” – കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ച സർക്കാർ നടപടിയിൽ, അങ്കമാലി സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് നിരോധനം റദ്ദാക്കിയത്.
അതേസമയം പരിസ്ഥിതി സൗഹാര്‍ദ്ദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി 2021 ജനുവരിയിലാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചത്. 60 ജിഎസ്എം -നു താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളാണ് നിരോധിച്ചിരുന്നത്. ഇത്തരം ക്യാരിബാഗുകള്‍ പ്രകൃതിയില്‍ തന്നെ അവശേഷിക്കുമെന്നും ഭാവിയില്‍ വലിയ ദുരന്തമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. എന്നാല്‍ ഈ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കി ഉത്തരവായത്.