ലോകത്തിലെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങി ആസ്ട്രേലിയ. പെർത്തിൽ നിർമ്മിക്കാനൊരുങ്ങുന്ന “ഹൈബ്രിഡ്” ടവറിനു ആസ്ട്രേലിയയിലെ ഡെവലപ്മെന്റ് അസസ്മെന്റ് പാനൽ അധികൃതർ അംഗീകാരം നൽകി. ഗ്രേഞ്ച് ഡെവലപ്മെന്റ് എന്ന കമ്പനിയുടേതാണു ഈ പദ്ധതി.
തെക്കൻ പെർത്തിലെ ചാൾസ് സ്ട്രീറ്റിൽ നിർമ്മിക്കുന്ന തടിക്കെട്ടിടത്തിനു ഏകദേശം 627 അടിയാണ് ഉയരം. 50 നിലകളുള്ള ടവറിൽ 200-ലധികം അപ്പാർട്ട്മെന്റുകൾ ഉണ്ടാകുമെന്നാണ് ഗ്രേഞ്ച് ഡെവലപ്മെന്റ് വ്യക്തമാക്കുന്നത്. വെസ്റ്റേൺ ആസ്ട്രേലിയയിലെ ആദ്യത്തെ കാർബൺ-നെഗറ്റീവ് റെസിഡൻഷ്യൽ കെട്ടിടം കൂടിയാണ് ഇത്.
സി6 ബിൽഡിങ് എന്ന് പേര് നൽകിയിരിക്കുന്ന കെട്ടിടം പൂർണമായും തടിയിൽ ആയിരിക്കില്ല നിർമ്മിക്കില്ല. എന്നാൽ 42% തടിയിലാകും നിർമാണമെന്നും ഗ്രേഞ്ച് ഡെവലപ്മെന്റ് കമ്പനി വ്യക്തമാക്കി. നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടമായി സി6 മാറും. നിലവിൽ ഇത്തരത്തിലുള്ള ഏറ്റവും ഉയരമുള്ള കെട്ടിടം യു.എസിലെ വിസ്കോൻസിനിലെ അസന്റ് ടവറാണ്. 284 അടിയാണ് ഇതിൻറെ ഉയരം.