ഗര്‍ഭച്ഛിദ്രങ്ങള്‍ തുടരാന്‍ ക്ലിനിക്കുകള്‍ക്ക് അനുവാദം നല്കുന്ന കീഴ്ക്കോടതി വിധി ടെക്സസിലെ സുപ്രീംകോടതി തടഞ്ഞു. റോ വേഴ്സസ് വേഡ് വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടും ചില ഡോക്ടര്‍മാര്‍ രോഗികളെ കാണുന്നതു തുടരുന്ന സാഹചര്യത്തിലാണു നടപടി.
ടെക്സസിലെ ക്ലിനിക്കുകള്‍ രോഗികളെ കാണുന്നുണ്ടോ എന്നു വ്യക്തമല്ല. ആറാഴ്ചവരെ പ്രായമുള്ള ഗര്‍ഭങ്ങള്‍ അലസിപ്പിക്കാന്‍ ഹൂസ്റ്റണിലെ കോടതി ഈയാഴ്ച തുടക്കത്തില്‍ താത്കാലിക അനുവാദം നല്‍കിയിരുന്നു. ഇതിനെതിരേ ടെക്സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റനാണു സുപ്രീംകോടതിയെ സമീപിച്ചത്.