Sunday, November 24, 2024

ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ട്രൂഡോ സര്‍ക്കാര്‍

ഖാലിസ്താന്‍ ഭീകരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കാനഡ. ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനുമാണ് നിര്‍ദ്ദേശം. കനേഡിയന്‍ ഗവണ്‍മെന്റിന്റെ വെബ്സൈറ്റിലാണ് ജാഗ്രത നിര്‍ദ്ദേശങ്ങളടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

‘രാജ്യത്തുടനീളം ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുക. ചില സുരക്ഷാ ആശങ്കകളുണ്ട്. സാഹചര്യം പെട്ടെന്ന് മാറാം. എല്ലായ്പ്പോഴും വലിയ ജാഗ്രത പാലിക്കണം. പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കുകയും പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം’, ട്രൂഡോ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജ്യം വിടുന്നതാണ് സുരക്ഷിതമെങ്കില്‍ അത് ചെയ്യണം. പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ജമ്മു കശ്മീരിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം. തീവ്രവാദം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുടെ ഭീഷണിയുണ്ട്. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശത്തേക്കോ മറ്റുമുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്’, സര്‍ക്കാര്‍ പറയുന്നു.

ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. പിന്നാലെ കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായത്.

Latest News