Sunday, November 24, 2024

യു.എ.ഇ അതിമനോഹരമായ ആകാശക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

യു.എ.ഇ അതിമനോഹരമായ ആകാശക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 12-ന് യു.എ.ഇയുടെ മാനത്ത് 50 മുതല്‍ 100 വരെ ഉൽക്കകൾ പ്രത്യക്ഷപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം. പെർസീഡ് ഉല്‍ക്കാവർഷം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസം ആഗസ്റ്റ് 12-ന് അർധരാത്രി 12 മുതല്‍ പുലർച്ചെ മൂന്നുമണി വരെ ദൃശ്യമാകും.

വർഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസമാണ് പെർസീഡ് ഉല്‍ക്കാവർഷം. ഇത്, ഭൂമിയില്‍ എവിടെനിന്നാലും ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. കൂടതെ, ഈ വര്‍ഷത്തെ ഏറ്റവും ദീർഘവും വ്യക്തവുമായ ഉല്‍ക്കാവർഷമാണ് 12-ന് നടക്കാനിരിക്കുന്നതെന്നും ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, പ്രതിഭാസം കാണുന്നതിന് യു.എ.ഇ അസ്ട്രോണമി ഗ്രൂപ്പ് ശനിയാഴ്ച രാത്രി അൽ അവീർ മരുഭൂമിയിൽ ഉല്‍ക്കാവർഷം അവസരം ഒരുക്കുന്നുണ്ട്. നിരവധി ചാനലുകൾ ഇത് തത്സമയം സംപ്രേക്ഷണം നടത്തുമെന്നാണ് വിവരം.

Latest News