ഏകദേശം 15 മാസത്തെ ഇസ്രായേൽ ബോംബാക്രമണത്തെ അതിജീവിച്ചതിനുശേഷം ഗാസയിലെ പത്തു ലക്ഷം കുട്ടികൾക്ക് ഉത്കണ്ഠയ്ക്കും വിഷാദത്തിനും ആത്മഹത്യാചിന്തകൾക്കുംപോലും മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ആൻഡ് എമർജൻസി റിലീഫ് കോഓർഡിനേറ്റർ യു. എൻ. അണ്ടർ സെക്രട്രറി ജനറൽ ടോം ഫ്ലെച്ചർ.
പലസ്തീൻ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊപ്പം ഇസ്രായേലി നടപടികളും ജെനിൻ അഭയാർഥിക്യാമ്പിൽ രണ്ടായിരത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി ഫ്ലെച്ചർ യു. എൻ. എസ്. സി. യോടു പറഞ്ഞു.