സൗത്ത് കരലിനോയിൽ വെടിവച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ ചിത്രം യു എസ് വ്യോമസേന പുറത്തുവിട്ടു. ബലൂണിനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വിമാനത്തിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഇത്. ബലൂണിന്റെ താഴെയുള്ള ഇലക്ട്രോണിക് പാനലും ചിത്രത്തിൽ കാണാം.
വ്യോമാതിർത്തിയിൽ കണ്ട ബലൂൺ ഫെബ്രുവരി നാലിനാണ് യുഎസ് വെടിവച്ചിട്ടത്.
പിന്നാലെ തന്ത്ര പ്രധാനമായ സ്ഥലങ്ങളിലെ വിവരങ്ങൾ ചോർത്തുന്നതിനുള്ള ചൈനയുടെ ചാരബലൂൺ ആണിതെന്ന് യുഎസ് ഇന്റലിജെന്റ്സ് അറിയിച്ചു. എന്നാൽ വഴിതെറ്റി എത്തിയ കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്നാണ് ചൈനയുടെ വാദം.
അമേരിക്കയുടെ 22ഫൈറ്റർ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ചു വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങൾ പിന്നീട് കണ്ടെടുത്തിരുന്നു.
നിലവിൽ ബലൂണിനെ കുറിച്ചുള്ള അന്വേഷണം എഫ് ബി ഐ ക്ക് കൈമാറിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ബലൂണിന്റെ ചിത്രം യുഎസ് പുറത്ത് വിട്ടത്.