Friday, April 18, 2025

യൂറോയ്ക്കു മുൻപുള്ള വത്തിക്കാന്റെ സ്വന്തം നാണയം

യൂറോ കറൻസി ആയി സ്വീകരിക്കുന്നതിനു മുൻപ് വത്തിക്കാൻ സിറ്റിക്ക് സ്വന്തമായി ഉണ്ടായിരുന്ന നാണയമാണ് വത്തിക്കാൻ ലിറ. വിശ്വാസത്തിന്റെയും കലാവൈഭവത്തിന്റെയും ലോകത്തിലെ അതിന്റെ അതുല്യമായ ദൗത്യത്തെക്കുറിച്ചുള്ള ഒരു പരമാധികാര രാഷ്ട്രത്തിന്റെ നിശ്ശബ്ദ പ്രസ്താവനയുടെ അടയാളവുമായിരുന്നു ഈ നാണയം.

1929 ൽ വത്തിക്കാനും ഇറ്റലിയും തമ്മിലുള്ള ലാറ്ററൻ ഉടമ്പടി ഒപ്പുവച്ചതിനു ശേഷമാണ് വത്തിക്കാൻ ലിറ ഉണ്ടായത്. ഈ ഉടമ്പടി വത്തിക്കാനെ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുകയും സ്വന്തം നാണയങ്ങൾ അച്ചടിക്കാൻ അനുവദിക്കുകയും ചെയ്തു. തുടക്കം മുതൽ വത്തിക്കാൻ ലിറ, ഇറ്റാലിയൻ ലിറയുമായി ഒന്നിനുപിറകെ ഒന്നായി ബന്ധിപ്പിക്കുകയും രണ്ടു കറൻസികളും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വത്തിക്കാൻ പുറത്തിറക്കിയ നാണയങ്ങളിൽ മാർപാപ്പയുടെ മുഖവും സഭയിലെ പ്രധാനപ്പെട്ട സംഭവങ്ങളും ആലേഖനം ചെയ്തിരുന്നു.

വത്തിക്കാൻ നോട്ടുകൾ ഉണ്ടായിരുന്നില്ല; നാണയങ്ങൾ മാത്രം. ആ നാണയങ്ങൾ വിശ്വാസത്തിന്റെ മിനിയേച്ചർ അംബാസഡർമാരായി. പയസ് പന്ത്രണ്ടാമൻ, ജോൺ പോൾ രണ്ടാമൻ തുടങ്ങിയ മാർപാപ്പമാരുടെ മുഖവും ബൈബിൾ രംഗങ്ങൾ, പരിശുദ്ധ കന്യാമറിയം, പരിശുദ്ധാത്മാവിന്റെ ചിഹ്നങ്ങൾ എന്നിവയും ഇതിൽ ചിത്രീകരിച്ചിരുന്നു. സാധാരണ നാണയങ്ങൾ എന്നതിലുപരി, ഈ നാണയങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരു ഉപാധിയായിരുന്നു. അവ ഒരു നഗത്തെയോ, രാഷ്ട്രത്തെയോ പ്രതിനിധീകരിക്കുന്നത് സ്ഥിരമായ സൈന്യമോ, വ്യാപാരമാർഗങ്ങളോ, സാമ്പത്തികശക്തിയോ കാണിക്കുന്നതിനായിരുന്നില്ല. കൂടാതെ, ഈ നാണയങ്ങൾ ഒരു ആത്മീയദൗത്യം നിർവഹിക്കുക കൂടി ചെയ്തിരുന്നു. ആ അർഥത്തിൽ, വത്തിക്കാൻ ലിറ അതിന്റെ പണമൂല്യത്തെക്കാൾ വളരെ ഉയർന്ന ദൗത്യമാണ് വഹിച്ചിരുന്നത്.

എല്ലാ വർഷവും വത്തിക്കാൻ പരിമിതമായ അളവിൽ മാത്രമേ ഇവ അച്ചടിച്ചിരുന്നുള്ളൂ. പലപ്പോഴും സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നാണയങ്ങൾ ശേഖരിക്കുന്നവരും ഇവ വിലമതിക്കാൻ തുടങ്ങി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചിത്രവും സമാധാനത്തിന്റെ പ്രാവും ഉൾക്കൊള്ളുന്ന 1980 കളിലെ ഒരു ചെറിയ മൂല്യമുള്ള – 500-ലിറ – നാണയം ഇന്നും കുറച്ച് യൂറോ മാത്രമേ വിലമതിക്കൂ. എന്നാൽ പലർക്കും, ഏറ്റവും ചെറിയ വിശദാംശങ്ങളിലൂടെ പോലും ആശയവിനിമയം നടത്തുന്ന സഭയുടെ ഒരു സ്മാരകമാണിത്.

2002 ൽ യൂറോയുടെ വരവോടെ വത്തിക്കാൻ ലിറ പിൻവാങ്ങിത്തുടങ്ങി. എന്നാൽ പരിശുദ്ധ സിംഹാസനം അതിന്റെ നാണയപാരമ്പര്യം ഉപേക്ഷിച്ചില്ല. യൂറോപ്യൻ യൂണിയനുമായുള്ള ഒരു പ്രത്യേക പണ കരാറിനായി വത്തിക്കാൻ സിറ്റി ഇപ്പോൾ സ്വന്തം യൂറോ നാണയങ്ങൾ പുറത്തിറക്കുന്നു. ഓരോന്നിലും ഇപ്പോഴും ഒരുവശത്ത് നിലവിലെ മാർപാപ്പയുടെ മുഖവും മറുവശത്ത് യൂറോപ്യൻ-സ്റ്റാൻഡേർഡ് ചിഹ്നങ്ങളുമുണ്ട്. ഈ വത്തിക്കാൻ യൂറോകൾ യൂറോസോണിലുടനീളം നിയമപരമായ ടെൻഡറാണ്. പക്ഷേ, അവ വളരെ പരിമിതമായ സംഖ്യകളിലാണ് അച്ചടിക്കുന്നത്. വളരെ കുറച്ചു മാത്രമേ ദൈനംദിന പ്രചാരത്തിൽ എത്തുന്നുള്ളൂ.

ഡിജിറ്റൽ പണമിടപാടുകളുടെയും ഓൺലൈൻ കറൻസികളുടെയും ഈ യുഗത്തിൽ, വത്തിക്കാൻ നാണയങ്ങൾ ഇപ്പോഴും സഭ എപ്പോഴും കാത്തുസൂക്ഷിച്ച ഒരു സത്യത്തിനു സാക്ഷ്യം വഹിക്കുന്നു. ശേഖരിക്കുന്നവർക്കും തീർഥാടകർക്കും ഒരുപോലെ, വത്തിക്കാൻ ലിറ ഭൂതകാലത്തിന്റെ ഒരു അവശിഷ്ടം മാത്രമല്ല. ഒരു നാണയത്തിന്റെ തിളക്കത്തിൽപോലും, അപ്രതീക്ഷിത സ്ഥലങ്ങളിൽ വിശുദ്ധിക്ക് അതിന്റെ മുദ്ര പതിപ്പിക്കാൻ കഴിയുമെന്നതിന്റെ നിശ്ശബ്ദമായ ഓർമ്മപ്പെടുത്തലും കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News