പിറ്റ്കെയ്ൻ ദ്വീപുകളിലെ ആദംസ് ടൗൺ ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. മിക്ക ആളുകളും തലസ്ഥാന നഗരത്തെ തിരക്കേറിയതും വിശാലമായതുമായ ഒരു മഹാനഗരമായി കണക്കാക്കുന്നു. എന്നാൽ ഇവിടം അൽപം വ്യത്യസ്തമാണ്. പിറ്റ്കെയ്ൻ ദ്വീപുകളിലെ ആദംസ് ടൗണിൽ വെറും 48 പേർ മാത്രമേ താമസിക്കുന്നുള്ളൂ. അവരിൽ ഭൂരിഭാഗവും 1790 കളിൽ ദ്വീപിൽ സ്ഥിരതാമസമാക്കിയ ഒരു ബ്രിട്ടീഷ് വ്യാപാരകപ്പലായ എച്ച് എം എസ് ബൗണ്ടിയുടെ ജീവനക്കാരിൽ നിന്നുള്ളവരാണ്.
ഇന്നത്തെ നിവാസികൾ ദ്വീപിലേക്ക് വരുന്നതിനുമുമ്പ്, പതിനൊന്നാം നൂറ്റാണ്ടിൽ പോളിനേഷ്യക്കാരുടെ ഒരു കൂട്ടം ഈ ദ്വീപിൽ വസിച്ചിരുന്നു. അവർ ഒരു സംസ്കാരം സ്ഥാപിക്കുകയും നാല് നൂറ്റാണ്ടുകൾകൂടി തുടരുകയും ചെയ്‌തെങ്കിലും പിന്നീട് അവർ അപ്രത്യക്ഷമായി.
ദ്വീപിൽ താമസിച്ചിരുന്ന ആദ്യകാല ബ്രിട്ടീഷ് പിൻഗാമികളിൽ അവസാനത്തെ കലാപകാരിയായ ജോൺ ആഡംസും ഉൾപ്പെടുന്നു. അനുയോജ്യമായ താപനിലയും മനോഹരമായ രൂപഭംഗിയും ഉണ്ടായിരുന്നിട്ടും ദ്വീപുകൾക്ക് ഒരു ഇരുണ്ട സമീപകാല ചരിത്രമുണ്ട്.
1999 ൽ യു കെയിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദ്വീപിൽ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ കണ്ടെത്തി. അതിനെ തുടർന്നാണ് ഓപ്പറേഷൻ യുണീക്ക് ആരംഭിച്ചത്. അന്വേഷണത്തിൽ 21 ബലാത്സംഗ കുറ്റങ്ങളും, 41 അസഭ്യ ആക്രമണ കുറ്റങ്ങളും, 14 വയസ്സിനു താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയതിന് രണ്ട് കുറ്റങ്ങളും ചുമത്തി. 2004 ൽ, അന്നത്തെ ദ്വീപിന്റെ മേയറായിരുന്ന സ്റ്റീവ് ക്രിസ്റ്റ്യൻ ഉൾപ്പെടെ ആറ് പുരുഷന്മാർ കുട്ടികൾക്കെതിരായ ലൈംഗികപീഡന കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു.
പുരുഷന്മാരെ ജയിലിലടയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ ബോബ്സ് വാലിയിലെ ദ്വീപിൽ ഒരു ജയിൽ സ്ഥാപിച്ചു.