യുവതലമുറയെയും കുട്ടികളെയും ലഹരിക്ക് അടിമകളാക്കി, പാഴ്ജന്മങ്ങളാക്കി മാറ്റുന്ന ലഹരിമാഫിയകളുടെ തായ്വേര് അറുക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ. അങ്കമാലിയിൽ സംഘടിപ്പിച്ച ലോക ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പോലെ തന്നെ പടർന്നുപന്തലിക്കുന്ന മാരകവിപത്തായി മാറിയിട്ടുണ്ട് ലഹരിയുടെ ഉപയോഗവും. സിന്തറ്റിക് ലഹരികൾ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം – അദ്ദേഹം തുടർന്നു പറഞ്ഞു.
എകോപന സമിതി വൈസ് പ്രസിഡൻറ് ഷൈബി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.
കോ-ഓർഡിനേറ്റർ കെ.എ. പൗലോസ് ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. എം.പി. ജോസി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചെറിയാൻ മുണ്ടാടൻ, എം.കെ. പുരുഷോത്തമൻ, ജോസ് പടയാട്ടി, ഡേവീസ് ചക്കലാക്കൽ, റോയ് പടയാട്ടി, ജോർജ് ഇമ്മാനുവൽ, എം.ഡി. ലോനപ്പൻ, ആന്റണി വടക്കുഞ്ചേരി, കെ.വി. ഷാ, വർഗീസ് കൊളരിക്കൽ എന്നിവർ പ്രസംഗിച്ചു.