Wednesday, April 2, 2025

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ നീക്കാനുള്ള സമയമല്ല ഇതെന്ന് യൂറോപ്യൻ നേതാക്കൾ

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ നീക്കാനുള്ള സമയമല്ല ഇതെന്ന് യുക്രൈന്റെ യൂറോപ്യൻ സഖ്യകക്ഷികൾ. ട്രംപ് ഭരണകൂടത്തിനുള്ള സന്ദേശമാണ് ഇതെന്നു വ്യക്തമാക്കുന്ന തരത്തിലാണ് ഈ പ്രസ്താവന. വ്യാഴാഴ്ച നടന്ന ഒരു ഉച്ചകോടിയിൽ യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ നേതാക്കൾ റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കില്ലെന്ന് സ്ഥിരീകരിച്ചു.

കീവുമായുള്ള പിന്തുണ എങ്ങനെ ശക്തിപ്പെടുത്താമെന്നും റഷ്യയുമായി ഒരു സമാധാന കരാർ ഉണ്ടാക്കിയാൽ അവർക്ക് എന്ത് പങ്കാണ് വഹിക്കാൻ കഴിയുകയെന്നും ചർച്ച ചെയ്ത പാരീസ് യോ​ഗത്തിനു ശേഷമായിരുന്നു അവർ സംസാരിച്ചത്. യുക്രൈനെതിരായ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണ്. എന്നാൽ മോസ്കോയെ സ്വീകരിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത് യൂറോപ്യൻ സഖ്യകക്ഷികളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ചർച്ചകൾ ആരംഭിക്കുന്നതിനു മുൻപുതന്നെ പ്രധാന റഷ്യൻ ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതും ഇതിൽ ഉൾപ്പെടുന്നുണ്ട്.

എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് യൂറോപ്യൻ നേതാക്കൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും, ഉപരോധങ്ങൾ ലഘൂകരിക്കണമെന്ന റഷ്യയുടെ ആവശ്യത്തെക്കുറിച്ച് അവർ ഏകസ്വരത്തിൽ സംസാരിച്ചു. യുക്രൈന്റെ യൂറോപ്യൻ സഖ്യകക്ഷികളും നാറ്റോ ഉദ്യോഗസ്ഥരും ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങൾ യോഗത്തിൽ പങ്കെടുത്തതായി സ്റ്റാർമർ പറഞ്ഞു. വളരെ ക്രിയാത്മകമായ കൂടിക്കാഴ്‌ചയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News