Tuesday, November 26, 2024

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതെന്ന് കണ്ടെത്തി, പഠന റിപ്പോര്‍ട്ട്

രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം ഒന്നാമത്. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രപവര്‍ത്തിക്കുന്ന മാനേജ്മെന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്.

ആറു കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. കുടുംബബന്ധം, ജോലി സംബന്ധമായ പ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മതം, സന്തോഷത്തില്‍ കോവിഡ്-19ന്റെ പ്രത്യാഘാതം, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ മിസോറാം മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മിസോറാം.

ജാതിരഹിതമായ സമൂഹാണ് മിസോറാമിലേതെന്നും പൊതു ഇടപെടലുകളില്‍ അതിനാല്‍ എല്ലാവരും തുല്യ പരിഗണന ലഭിക്കുന്നുണ്ടെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ അമിത സമ്മര്‍ദ്ദം ഏല്‍പിക്കാത്തതിനാല്‍ കുട്ടികളും സന്തുഷ്ടരാണ്. കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നു. ദാമ്പത്യ ബന്ധം വേര്‍പ്പെടുത്തിയ ഒട്ടേറെ പേരെ കാണാമെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യമുള്ളതിനാല്‍ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.

 

Latest News