Thursday, November 21, 2024

1.5 C ആഗോളതാപന പരിധി ലംഘിക്കുന്ന ആദ്യ വർഷമായി 2024

‘2024’ തീവ്രമായ ഉഷ്ണതരംഗങ്ങളും മാരകമായ കൊടുങ്കാറ്റുകളും നിറഞ്ഞ ഒരു വർഷമാകുമെന്ന യൂറോപ്യൻ കാലാവസ്ഥാ സേവനത്തിന്റെ പ്രവചനങ്ങൾ ശരിയാകുന്നു. അനുഭവങ്ങളിൽനിന്നും സാക്ഷ്യങ്ങളിൽനിന്നും ലോകത്തിലെ ഏറ്റവും ചൂടുള്ള വർഷമായി മാറുകയാണ് 2024. അടുത്തയാഴ്ച അസർബൈജാനിൽ നടക്കുന്ന യു. എൻ. കാലാവസ്ഥാ സമ്മേളനമായ സി. ഒ. പി. 29 നു മുന്നോടിയായാണ് യൂറോപ്യൻ കാലാവസ്ഥാനിരീക്ഷകർ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഈ ഏറ്റവും പുതിയ റെക്കോർഡ് COP29 ൽ പങ്കെടുക്കുന്ന സർക്കാരുകൾക്ക് കൂടുതൽ ചൂട് പരിമിതപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടിയുടെ ആവശ്യകതയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നൽകുന്നു” – റോയൽ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ലിസ് ബെന്റ്ലി പറയുന്നു.

2024 ലെ ആദ്യ പത്തു മാസങ്ങളിൽത്തന്നെ ആഗോള താപനില വളരെ ഉയർന്നിരുന്നു. അവസാന രണ്ടു മാസങ്ങളിൽ അവിശ്വസനീയമാംവിധം ഈ താപനില താഴ്ന്നതുമാത്രമേ പുതിയ റെക്കോർഡ് സ്ഥാപിക്കുന്നതിനു തടസ്സം നേരിടുകയുള്ളൂ. 2024 വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ളതിനേക്കാൾ കുറഞ്ഞത് 1.55 C ചൂടുള്ളതായിരിക്കുമെന്ന് യൂറോപ്യൻ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനത്തിൽ നിന്നുള്ള ഡാറ്റ പറയുന്നു. ‘പ്രീ-ഇൻഡസ്ട്രിയൽ’ എന്നത് 1850-1900 കാലഘട്ടത്തെ സൂചിപ്പിക്കുന്നു. ഇത് മനുഷ്യർ ഗ്രഹത്തെ ഗണ്യമായി ചൂടാക്കാൻ തുടങ്ങുന്നതിനുമുമ്പുള്ള സമയത്തിനു തുല്യമാണ്. ആഗോളതാപനം മാരകമായിത്തീർന്നാൽ ഉണ്ടാകുമെന്നു പ്രവചിക്കപ്പെട്ട ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി ആഗോളതാപനം 1.5 °C (2.7 °F) വരെ വ്യാവസായിക കാലഘട്ടത്തിനു മുമ്പുള്ള നിലവാരത്തിൽ നിലനിർത്താൻ രാജ്യങ്ങളെ സഹായിക്കുന്നതിന് രൂപകൽപന ചെയ്ത ഉടമ്പടിയാണ് പാരീസ് ഉടമ്പടി.

എന്നാൽ, കഴിഞ്ഞ വർഷം തന്നെ ഈ പരിധി 1.48 C എന്ന നിലയിൽ എത്തിയിരുന്നു. 2024 അത് മറികടക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. കോപ്പർനിക്കസ് ഡാറ്റ അനുസരിച്ച്, ഒരു കലണ്ടർ വർഷം 1.5 C താപനില കടക്കുന്നത് ഇതാദ്യമായാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News