മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് അമേരിക്ക. ചൈന, ഉത്തരകൊറിയ, പാകിസ്ഥാന്, ക്യൂബ, എറിത്രിയ, ഇറാന്, നിക്കരാഗ്വ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, മ്യാന്മര് എന്നീ രാജ്യങ്ങളാണ് മതസ്വാതന്ത്യം കടുത്ത ഭീഷണി നേരിടുന്ന രാജ്യങ്ങള്‍.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് പട്ടിക പുറത്തുവിട്ടത്. അല്‍-ഷബാബ്, ബോക്കോ ഹറാം, ഹയാത്ത് തഹ്രീര്‍ അല്‍-ഷാം, ഹൂത്തികള്‍, ഐസിസ്-സാഹെല്‍, ഐസിസ്-പടിഞ്ഞാറന്‍ ആഫ്രിക്ക, അല്‍-ക്വയ്ദ അനുബന്ധ സംഘടനയായ ജമാഅത്ത് നസ്ര് അല്‍-ഇസ്ലാം വാല്-മുസ്ലിമിന്, താലിബാന് എന്നിവയുടെ പ്രവര്‍ത്തനം ഉത്കണ്ഠ ഉളവാക്കുന്നതാണ്.
1998 ല്‍ ജനപ്രതിനിധി സഭ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം പാസാക്കിയതുമുതല്‍ മതസ്വാതന്ത്ര്യം, വിശ്വാസ സംരക്ഷണം എന്നിവ യുഎസ് വിദേശനയത്തിന്റെ ഭാഗമാണ്. അള്‍ജീരിയ, അസര്ബൈജാന്, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, കൊമോറോസ്, വിയറ്റ്നാം എന്നിവ മത സ്വാതന്ത്ര്യലംഘനം നടക്കുന്ന രാജ്യങ്ങളാണെന്നും പ്രത്യേക നിരീക്ഷണ പട്ടികയിലാക്കേണ്ടതുണ്ടെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.