ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ നാല് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തില്‍ തീപിടിച്ച കപ്പലിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിന് വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു കപ്പല്‍. അതിനിടയിലാണ് ആക്രമണം ഉണ്ടാവുന്നത്. ഹൂതി ആക്രമണത്തില്‍ മൂന്ന് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും നാവികരുടെ ജീവനെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളില്‍ കുറിച്ചു.
ഒരു ഇന്ത്യക്കാരനും നാല് വിയറ്റ്‌നാം പൗരന്‍മാരും 15 ഫിലിപ്പീന്‍ പൗരന്മാരും അടങ്ങുന്ന 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആറ് സുരക്ഷാ ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. യെമന്‍ നഗരമായ ഏദനില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ (93 കിലോമീറ്റര്‍) തെക്ക് പടിഞ്ഞാറാണ് ആക്രമണം നടന്നതെന്ന് കപ്പലിന്റെ അധികൃതര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ചരക്ക് കപ്പലിന് നേരെ ഹൂതി ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ കപ്പല്‍ ചെങ്കടലില്‍ മുങ്ങിയെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് സാധ്യതയുണ്ടെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടണ്‍ കണക്കിന് രാസവളം കൊണ്ടുപോവുകയായിരുന്ന കപ്പലാണ് മുങ്ങിയത്. നവംബറില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണം തുടങ്ങിയ ശേഷം മുങ്ങുന്ന ആദ്യ കപ്പലാണ് ഇത്.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെയാണ് ഹൂതി വിമതര്‍ വാണിജ്യ കപ്പലുകള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഫെബ്രുവരി 18നാണ് റുബിമാര്‍ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്. ചെങ്കടലിനേയും ഗള്‍ഫ് ഓഫ് ഈദനേയും ബന്ധിപ്പിക്കുന്ന ബാബ് എല്‍ മാന്‍ദേബില്‍ വച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. യെമനിലെ സര്‍ക്കാരും പ്രാദേശിക സൈന്യവും കപ്പല്‍ മുങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബെയ്‌റൂട്ടില്‍ നിന്നായിരുന്നു ഈ കപ്പലിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. കാലാവസ്ഥ കൂടി പ്രതികൂലമായതിന് പിന്നാലെയാണ് റൂബിമാര്‍ മുങ്ങിയതെന്നാണ് യെമന്‍ വിശദമാക്കിയത്. ആക്രമണത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട കപ്പലിനെ ഒരു സുരക്ഷിത തുറമുഖത്തേക്ക് കെട്ടി വലിച്ച് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കപ്പല്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.