Friday, April 4, 2025

മൂന്ന് പുതിയ ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾകൂടി വരുന്നു

രാജ്യത്തു പുതിയ മൂന്ന് ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾകൂടി പ്രവര്‍ത്തനമാരംഭിക്കും. ഡിസംബര്‍ 11 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എ.ഐ.ഐ.എ), ഗാസിയാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ (എൻ.ഐ.യു.എം.), ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എൻ.ഐ.എച്ച്.) എന്നിവയാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ടുകൾ.

“പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലെ ഗവേഷണത്തെയും അന്താരാഷ്ട്ര സഹകരണത്തെയും ശക്തിപ്പെടുത്തുകയും പൊതുജനത്തിന് കൂടുതൽ ആയുഷ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് പുതിയ സ്ഥാപനങ്ങള്‍ സഹായിക്കും” കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. മൂന്ന് സ്ഥാപനങ്ങളിലുമായി കിടത്തി ചികിത്സകൾക്കായി 550 അധിക കിടക്കകളാണ് ക്രമികരിച്ചിരിക്കുന്നത്. കൂടാതെ ആയുർവേദം, ഹോമിയോപ്പതി, യുനാനി എന്നിവയിൽ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Latest News