തിരുപ്പതിയില്‍, പുലിയുടെ ആക്രമണത്തില്‍ ആറുവയസ്സുകരി കൊല്ലപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനിയായ ആറുവയസ്സുകാരി ലക്ഷിതയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് അലിപിരി വാക്ക് വേയില്‍ അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവെ ആയിരുന്നു പുലിയുടെ ആക്രമണം. പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം.