കഴിഞ്ഞ ദിവസം രാധ എന്ന യുവതിയെ കൊന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് വയനാട് ഡി. എഫ്. ഒ. മാർട്ടിൻ ലോവൽ പറഞ്ഞു.
ഇന്നലെ വൈകിട്ട് കടുവയുടെ ആക്രമണത്തിൽ ആർ. ആർ. ടി. ജീവനക്കാരന് പരിക്കേറ്റിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമായി അറിയാൻ കഴിയൂ.
തിങ്കളാഴ്‌ച മുതൽ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. കടുവയുടെ ജഡം ബേസ് ക്യാമ്പിലേക്ക് അയച്ചു. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതായാണ് സംശയം.