Thursday, November 21, 2024

കൗമാരക്കാരിൽ ആത്മഹത്യയ്ക്ക് പ്രേരകമായ ഉള്ളടക്കം: ടിക് ടോക്കിനെതിരെ കേസെടുത്ത് ഫ്രാൻസ്

സോഷ്യൽ മീഡിയയിൽ പ്രശസ്തമായ ടിക് ടോക് പ്ലാറ്റ്ഫോമിനെതിരെ കേസ് കൊടുത്ത് ഏഴ് ഫ്രഞ്ച് കുടുംബങ്ങൾ. കൗമാരക്കാരായ തങ്ങളുടെ മക്കളെ തെറ്റായ മാർഗത്തിലേക്കു നയിക്കുന്നതുൾപ്പെടെ രണ്ടുപേരുടെ ആത്മഹത്യയ്ക്കു കാരണമായ ആശയങ്ങൾ ടിക് ടോക് പുറത്തിവിട്ടു എന്ന ആരോപണം ഉന്നയിച്ചാണ് ഈ കുടുംബങ്ങൾ കോടതിയെ സമീപിച്ചത്.

ആത്മഹത്യ, സ്വയം ഉപദ്രവം, ഭക്ഷണത്തിലെ ക്രമക്കേടുകൾ എന്നിവയിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ടിക് ടോക് വീഡിയോകൾ കാരണമായി എന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ക്രൈറ്റൽ ജുഡീഷ്യൽ കോടതിയിൽ കുടുംബങ്ങൾ സംയുക്ത നിയമനടപടി സ്വീകരിക്കുകയാണ്. യൂറോപ്പിൽ ഇത്തരത്തിൽ ആദ്യമായാണ് ഒരു സംഘം ആളുകൾ ഒരുമിച്ച് ഒരു കേസ് ഫയൽ ചെയ്യുന്നതെന്ന് ഇവരുടെ അഭിഭാഷകൻ ബൌട്രോൺ-മാർമിയൻ വെളിപ്പെടുത്തുന്നു.

“തങ്ങളുടെ കുട്ടികൾക്കു സംഭവിച്ചതിന്റെ നിയമപരമായ ഉത്തരവാദിത്വം ടിക് ടോക് ഏറ്റെടുക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. ഇത് പ്രായപൂർത്തിയാകാത്ത ഉപഭോക്താക്കൾക്ക് ഒരു ഉൽപന്നം വാഗ്ദാനം ചെയ്യുന്ന ഒരു വാണിജ്യ കമ്പനിയാണ്. അതിനാൽ, ഉൽപന്നത്തിന്റെ പോരായ്മകൾക്ക് അവർ ഉത്തരം നൽകണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുന്നു” – ബൌട്രോൺ-മാർമിയൻ കൂട്ടിച്ചേർത്തു.

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെപ്പോലെ ടിക് ടോക്കും അതിന്റെ ആപ്ലിക്കേഷനിലെ ഉള്ളടക്കത്തിൽ ദീർഘകാലമായി സൂക്ഷ്മപരിശോധന നേരിട്ടിട്ടുണ്ട്. ടിക് ടോക് മാത്രമല്ല, മെറ്റയുടെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ഉള്ളടക്കം കൗമാരക്കാരെ വഴിതെറ്റിക്കുന്നു എന്ന ആരോപണവുമായി ധാരാളം ആളുകൾ അമേരിക്കയിൽ കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News