Thursday, December 12, 2024

ആഴ്ചയിലെ പ്രവൃത്തിദിനങ്ങൾ നാലായി ചുരുക്കി ടോക്കിയോ സർക്കാർ; ലക്ഷ്യം കൂടുതൽ കുട്ടികളും ജനസംഖ്യാ വർധനവും

ജോലിചെയ്യുന്ന അമ്മമാരെ സഹായിക്കുന്നതിനും കുറയുന്ന പ്രത്യുൽപാദന നിരക്ക് വർധിപ്പിക്കുന്നതിനുമായി ജാപ്പനീസ് തലസ്ഥാനം സർക്കാർ ജീവനക്കാർക്കായി പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ നാലായി ചുരുക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം ഏപ്രിൽ മാസം മുതൽ നിലവിൽവരുന്ന പുതിയ ക്രമീകരണം എല്ലാ ആഴ്ചയും മൂന്നുദിവസം ജീവനക്കാർക്ക് അവധി നൽകുമെന്ന് ടോക്കിയോ മെട്രോപൊളിറ്റൻ സർക്കാർ വ്യക്തമാക്കി.

പ്രൈമറി സ്കൂളുകളിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിലെ കുട്ടികളുള്ള മാതാപിതാക്കൾക്ക് അവരുടെ ശമ്പളത്തിൽനിന്ന് അൽപം നേരത്തെ പിൻവലിക്കാൻ അനുവദിക്കുന്ന മറ്റൊരു നയവും സർക്കാർ പ്രത്യേകം പ്രഖ്യാപിച്ചു. “പ്രസവമോ, ശിശുസംരക്ഷണമോ പോലുള്ള ജീവിതസംഭവങ്ങൾ കാരണം ആരും അവരുടെ കരിയർ ഉപേക്ഷിക്കേണ്ടതില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങൾ പ്രവർത്തനശൈലികൾ വഴക്കത്തോടെ അവലോകനം ചെയ്യും” – ടോക്കിയോ ഗവർണർ യൂറിക്കോ കൊയ്കെ ബുധനാഴ്ച ഒരു നയ പ്രസംഗത്തിൽ പദ്ധതി അനാവരണം ചെയ്തപ്പോൾ പറഞ്ഞു.

“രാജ്യത്തിന് വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ നമ്മുടെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ടോക്കിയോ മുൻകൈയെടുക്കേണ്ട സമയമാണിത്” – അവർ കൂട്ടിച്ചേർത്തു.

യുവാക്കളെ വിവാഹം കഴിക്കാനും കുടുംബങ്ങൾ ആരംഭിക്കാനും പ്രോൽസാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കിയപ്പോഴും വർഷങ്ങളായി കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാനിലെ ഫെർട്ടിലിറ്റി നിരക്ക് ജൂണിൽ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇത് രാജ്യത്തെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമങ്ങളിലൂടെ കുടുംബമായി ആളുകൾക്ക് ചിലവിടുവാൻ ടോക്കിയോ കൂടുതൽ അവസരം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News