ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപറക്കല്‍ നാളെ നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പരീക്ഷണപറക്കൽ വിജയിച്ചാൽമാത്രമേ ബാക്കിയുള്ള ടെസ്റ്റുകൾകൂടി നടത്താനാവൂ. ബഹിരാകാശത്തേക്ക് ആളില്ലാപേടകം അയയ്ക്കുന്നതുമെല്ലാം ഈ ദൗത്യത്തിന്റെ വിജയത്തെ ആശ്രയിച്ചാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഗഗയാൻ ദൗത്യം റദ്ദാക്കേണ്ടിവന്നാല്‍ ക്രൂ അംഗങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും അവരെ തിരികെ ഇറക്കാനുമുള്ള പരീക്ഷണമാണ് നാളെ നടക്കുന്നത്. വിക്ഷേപണം നടന്ന് 16.9 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തിയാൽ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിൽ നിന്ന് ക്രൂ മൊഡ്യൂൾ വേർപെടും. തുടർന്ന് യുദ്ധവിമാനങ്ങളിൽ കാണപ്പെടുന്ന ഇജക്ഷൻ സീറ്റിനു സമാനമായ അബോർട്ട് ആൻഡ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പ്രവർത്തിക്കുകയും ഇവ തനിയെ തുടര്‍നടപടികൾ ആരംഭിക്കുകയും പാരച്യൂട്ടുകളുടെ സഹായത്തോടെ ക്രൂ മൊഡ്യൂൾ കടലിൽപതിക്കുകയും ചെയ്യും.
ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ക്രൂ മൊഡ്യൂൾ തുടര്‍ന്ന് റിക്കവർ ചെയ്യും. അതേസമയം, കന്നിപരീക്ഷണത്തിനു മുന്നോടിയായി ബെംഗളൂരുവിലെ ഇസ്രോയുടെ ഫെസിലിറ്റിയിൽ ഒരു അക്കോസ്റ്റിക് ടെസ്റ്റ് ഉൾപ്പെടെ വിവിധ ഇലക്ട്രിക്കൽ ടെസ്റ്റുകൾക്ക്, ക്രൂ മൊഡ്യൂളിനെ വിധേയമാക്കിയിട്ടുണ്ട്