ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. എവറസ്റ്റിലെ ചപ്പുചവറുകള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നേപ്പാള്‍ സര്‍ക്കാര്‍ നിയോഗിച്ച ഷെര്‍പ്പകളുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ യജ്ഞത്തിനായി എവറസ്റ്റ് കാമ്പില്‍ എത്തിയതിന് പിന്നാലെയാണ് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമായത്.
പടിഞ്ഞാറന്‍ നേപ്പാളിലെ കുന്നുകളില്‍ വസിക്കുന്നവരാണ് ഷെര്‍പ്പകള്‍. ഇവരില്‍ ഭൂരിഭാഗം ാളുകളും ടിബറ്റന്‍ ജനതയാണ്. എവറസ്റ്റ് മേഖലയെ കാത്തുസൂക്ഷിക്കുന്നതിലും പര്‍വതാരോഹകര്‍ക്ക് സഹായമാകുന്നതിലും ഷെര്‍പ്പകളുടെ പങ്ക് വലുതാണ്. എവറസ്റ്റ് കാമ്പിലെത്തിയ ശുചീകണ സംഘത്തില്‍ സൈനികര്‍ അടക്കമുള്ളവരുണ്ടായിരുന്നു. ഷെര്‍പ്പകളും സൈന്യവും ചേര്‍ന്ന് 11 ടണ്‍ മാലിന്യമാണ് നീക്കം ചെയ്തത്. തണുത്തറഞ്ഞ നാല് മൃതദേഹങ്ങളും ഒരു അസ്ഥിക്കൂടവും ഇതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ ഭാഗത്തുള്ള കാമ്പിന് സമീപം 50 ടണ്‍ മാലിന്യം നീക്കം ചെയ്യാന്‍ ശേഷിക്കുന്നുണ്ടെന്നും സംഘം അറിയിച്ചു.