ശനിയാഴ്ച മോചിതരായ മൂന്ന് ബന്ദികൾ, ഹമാസിൽ നിന്നും തങ്ങൾ അനുഭവിച്ച ക്രൂരമായ പീഡനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി. 2023 ഒക്ടോബർ 7ന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വച്ച് കഴിഞ്ഞ ദിവസം ഹമാസ് റെഡ് ക്രോസിനു കൈമാറിയത്.
മോചിതരായ ശേഷം, അവർ തങ്ങളുടെ അനുഭവങ്ങൾഇസ്രായേലി മാധ്യമങ്ങളുമായി പങ്കിട്ടു. ബന്ദികളിൽ ചിലർ സൈനികരാണെന്ന് ഹമാസ് തെറ്റിദ്ധരിച്ചതിന്റെ ഫലമായി അവരെ നിരന്തരം ചോദ്യം ചെയ്യലിനും പീഡനത്തിനും വിധേയരാക്കി.
വൃത്തിഹീനമായ തുരങ്കങ്ങളും ഒളിത്താവളങ്ങളും ഉൾപ്പെടെ അങ്ങേയറ്റം അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് ബന്ദികളെ പാർപ്പിച്ചിരുന്നത്. അവർക്ക് മിക്കവാറും ഭക്ഷണമൊന്നും ലഭിച്ചില്ല, കുടിക്കാൻ അനുയോജ്യമല്ലാത്ത ഉപ്പുവെള്ളം മാത്രം നൽകി.
ബന്ദികളിൽ പലരെയും ഹമാസ് തീവ്രവാദികൾ പരിക്കേൽപ്പിക്കുകയും വൈദ്യചികിത്സ നിഷേധിക്കുകയും ചെയ്തു. മോചിപ്പിക്കുന്നതിന് മുമ്പ്, നന്ദിയുടെ കത്തുകൾ എഴുതാൻ തീവ്രവാദികൾ അവരെ നിർബന്ധിച്ചു.
തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് ഹമാസ് നടത്തുന്നത് എന്നു തെളിയിക്കുന്നതായിരുന്നു മോചിതര ബന്ദികളുടെ വെളിപ്പെടുത്തൽ.