Thursday, January 30, 2025

ബ്രൂക്ക്ലിൻ ബൊട്ടാണിക് ഗാർഡനിൽ അപൂർവമായ ‘ശവപുഷ്പം’ കാണാനായി സഞ്ചാരികളുടെ തിരക്ക്

ന്യൂയോർക്കിലെ ബ്രൂക്ലിൻ ബൊട്ടാണിക് ഗാർഡനിൽ സന്ദർശകരുടെ തിരക്കാണ്. അമോർഫോഫാലസ് ഗിഗാസ് അല്ലെങ്കിൽ ‘ശവപുഷ്പം’ എന്നറിയപ്പെടുന്ന ഒരു അപൂർവ ചെടിയുടെ പുഷ്പം കാണാൻവേണ്ടിയാണ് ആളുകളെത്തുന്നത്. സൗരഭ്യം എന്നതിനെക്കാളുപരിയായി ദുർഗന്ധമാണ് ഈ പുഷ്പത്തിനുള്ളതെന്ന പ്രത്യേകതയുമുണ്ട്. മാംസം അഴുകിയ ഗന്ധമുള്ളതിനാലാണ് ഇതിനെ ‘ശവപുഷ്പം’ അഥവാ കോർപ്സ് ഫ്ലവർ എന്നു വിളിക്കുന്നത്. സുമാത്ര സ്വദേശിയായ ഈ ചെടി 2018 ൽ ബ്രൂക്ലിനിൽ എത്തിയതിനുശേഷം ആദ്യമായി പൂത്തു.

ശവപുഷ്പം അതിന്റെ തനതായ ഗന്ധത്തിന് പേരുകേട്ടതാണ്. ഇത് പരാഗണത്തിന്  കാരണമാകുന്നു. പൂവിനുള്ളിൽ ആണും പെണ്ണുമായി നൂറുകണക്കിന് പൂക്കളുണ്ട്. ഇത് പൂക്കുന്നതിന് വർഷങ്ങൾ എടുത്തേക്കാം. ലോകമെമ്പാടുമുള്ള വളരെ കുറച്ച് ബൊട്ടാണിക്കൽ ഗാർഡനിൽമാത്രമേ ഈ ചെടി ഉള്ളൂ.

നിലവിൽ റോയൽ സിഡ്‌നി ബൊട്ടാണിക് ഗാർഡനിലും ഈ ചെടി പൂവിട്ടിട്ടുണ്ട്. ഡിസംബറിലാണ് ചെടിയുടെ പൂവ് ആദ്യമായി കണ്ടത്. വ്യാഴാഴ്ചയോടെ അത് 5 അടിയിലധികം ഉയരത്തിൽ വളർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News