അമേരിക്കൻ പ്രസിഡന്റായി ഞാൻ അഭിമാനത്തോടെ ചുമതലയേൽക്കുന്ന തീയതിയായ 2025 ജനുവരി 20 നുമുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിന് രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒക്ടോബർ ഏഴിന് ഹമാസ് അമേരിക്കൻ – ഇസ്രായേലി ഒമർ ന്യൂട്രയെ കൊലപ്പെടുത്തുകയും മൃതദേഹം കടത്തിക്കൊണ്ടുപോകുകയും ചെയ്തതായി ഇസ്രായേൽ സ്ഥിരീകരിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂട്രയുടെ പേര് പരാമർശിക്കാതെ ട്രംപ് എഴുതി: “എല്ലാവരും മിഡിൽ ഈസ്റ്റിൽ അക്രമപരമായും മനുഷ്യത്വരഹിതമായും ലോകത്തിന്റെ മുഴുവൻ ഇഷ്ടത്തിനും വിരുദ്ധമായും ബന്ദികളാക്കപ്പെട്ടവരെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, ഇതെല്ലാം സംസാരമാണ്, നടപടിയില്ല!” അമേരിക്കൻ പ്രസിഡന്റായി ഞാൻ അഭിമാനത്തോടെ ചുമതലയേൽക്കുന്ന തീയതിയായ 2025 ജനുവരി 20 നുമുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ, മിഡിൽ ഈസ്റ്റിലും മനുഷ്യരാശിക്കെതിരായ ഈ അതിക്രമങ്ങൾക്ക് ഉത്തരവാദികളായവർക്കും വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
“യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ദീർഘവും നിലവാരമുള്ളതുമായ ചരിത്രത്തിൽ മറ്റാരെക്കാളും ഉത്തരവാദികളായവരെ കഠിനമായി അത് ബാധിക്കും. അതിനാൽ ഇപ്പോൾതന്നെ ബന്ദികളെ മോചിപ്പിക്കുക” – ട്രംപ് എഴുതി.
നവംബർ ആദ്യം ഇസ്രായേലിലെ അടുത്ത യു. എസ്. അംബാസഡറായി നാമനിർദേശം ചെയ്യപ്പെട്ട മുൻ ഗവർണർ, മൈക്ക് ഹക്കാബി ചൊവ്വാഴ്ച രാത്രി ട്രംപിന്റെ പ്രസ്താവന ആവർത്തിച്ചു. ഒപ്പം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗാസ ബന്ദികളാക്കൽ ചർച്ചകളുടെ വിശദാംശങ്ങൾ വരാനിരിക്കുന്ന ട്രംപ് ടീമിനെ അറിയിക്കാൻ ആരംഭിച്ചതായി ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.