Monday, May 12, 2025

ഹൃദയവൈകല്യമുള്ള കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ഗവേഷണത്തിനായുള്ള ധനസഹായം പിൻവലിച്ച് ട്രംപ് ഭരണകൂടം

ഹൃദയ അറകൾക്കിടയിൽ ദ്വാരങ്ങളുള്ള ശിശുക്കൾക്ക് രക്തയോട്ടം മെച്ചപ്പെടുത്തുന്ന ഒരു ഉപകരണത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ധനസഹായം നൽകുന്നതിനുള്ള ഗ്രാന്റ് പിൻവലിച്ച് ട്രംപ് ഭരണകൂടം. ഉപകരണത്തിനുള്ള ധനസഹായം യു എസ് പ്രതിരോധവകുപ്പ് അനുവദിച്ച് ദിവസങ്ങൾക്കുള്ളിലാണ് ട്രംപ് ഭരണകൂടം ഇത് പിൻവലിച്ചത്.

ഹൃദയവൈകല്യമുള്ള കുഞ്ഞുങ്ങൾക്ക് രക്തയോട്ടം വർധിപ്പിക്കാൻ കഴിയുന്ന ഉപകരണമായ പീഡിയഫ്ലോയെക്കുറിച്ച് ഗവേഷണം തുടരാൻ അനുവദിക്കുന്ന 6.7 മില്യൺ ഡോളറിന്റെ ഗ്രാന്റാണ് പ്രതിരോധവകുപ്പ് റദ്ദാക്കിയതായി കോർണൽ സർവകലാശാലയിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായ ഡോ. ജെയിംസ് അന്റാക്കി പറഞ്ഞത്.

2003 ൽ അദ്ദേഹം വികസിപ്പിച്ചെടുക്കാൻ തുടങ്ങിയ ഈ ഉപകരണം, ഒരു AA ബാറ്ററിയുടെ വലുപ്പമുള്ളതും ഹൃദയത്തിന്റെ അറകൾക്കിടയിൽ ദ്വാരവുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നതുമാണ്. ശസ്ത്രക്രിയ നടത്തുകയോ, ദാനം ചെയ്ത ഹൃദയം സ്വീകരിക്കുകയോ ചെയ്യുന്നതുവരെ കുഞ്ഞുങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നതുമായിരുന്നു ഈ ഉപകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News